പ്രിയപ്പെട്ട വി കെ അബ്ദുൽ ഖാദർ മൗലവി സാഹിബ് ഇനി ഓർമ്മ

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

കണ്ണൂരിന് ഒട്ടും പരിചയപ്പെടുത്തലിൻ്റെ ആമുഖം ആവശ്യമില്ലാത്ത ജനസേവകൻ …
ജീവിതം മുഴുവൻ സമയവും ഹരിത രാഷ്ട്രീയത്തിനായി നീക്കിവെച്ച പ്രിയപ്പെട്ട കാരണവർ…
മുസ്ലിം ലീഗിന്റെ തലമുറകളുടെ നേതാവായിരുന്നു അദ്ദേഹം. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് മുതൽ ഇപ്പോഴത്തെ തലമുറകളോടൊപ്പം വരെ പ്രവർത്തിച്ച അപൂർവ്വ പ്രവർത്തന പാരമ്പര്യമാണ് മൗലവി സാഹിബിനെ സംബന്ധിച്ചുള്ളത്.

അവിഭക്ത കണ്ണൂർ ജില്ലാ മുസ്ലിംലീഗ് കാലം മുതൽ നേതൃരംഗത്തുണ്ടായിരുന്ന മൗലവി സാഹിബ് എല്ലാവർക്കും അറിയാവുന്നത് പോലെ , ഇടതുപക്ഷ രാഷ്രീയത്തെ മറികടന്നുകൊണ്ട് ഹരിത പതാകയേന്തി ജില്ലയുടെ നഗര ഗ്രാമാന്തരങ്ങളിൽ അദ്ദേഹമെത്തി.
സ്വന്തം പ്രവർത്തന മാതൃക തന്നെ മതിയായിരുന്നു ഗ്രാമഗ്രാമാന്തരങ്ങൾക്ക് ഹരിത രാഷ്ട്രീയത്തിൻ്റെ പരിചയപ്പെടുത്തലിന്

അത്ര മാത്രം പൊതുപ്രവർത്തന രംഗത്ത് സംശുദ്ദി കാത്തു സൂക്ഷിക്കാൻ മൗലവിക്കായി.
ആ പാദം പതിഞ്ഞ ഇടങ്ങളിലെല്ലാം മുസ്ലിം ലീഗ് എന്ന പാർട്ടിക്ക് ജീവൻ നൽകിയ ഒരു വലിയ ചരിത്രമാണ് മൗലവിക്കുള്ളത്. കണ്ണൂർ ജില്ലയുടെ രാഷ്രീയ ചരിത്രത്തിൽ മൗലവി സാഹിബിനെ മാറ്റിനിർത്താൻ സാധ്യമല്ല. അത്രയും അവിടുത്തെ സമൂഹവുമായി ബന്ധപെട്ട് കഴിഞ്ഞിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.

പ്രായ ഭേദമന്യേ പ്രവർത്തകരുടെ പേരെടുത്ത് വിളിക്കാൻ കഴിഞ്ഞിരുന്ന മൗലവി സാഹിബിന് പ്രായഭേദമന്യേ പ്രവർത്തകരുടെ വികാരങ്ങൾ ഏറ്റെടുക്കാനും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കരസ്പര്ശത്താൽ ഉദയം കൊണ്ട ഒരുപിടി സ്ഥാപനങ്ങൾ ഇന്ന് കണ്ണൂരിൽ അഭിമാനസ്തംഭമായി ഉയർന്ന് നിൽക്കുന്നുണ്ട്

അദ്ദേഹത്തിന്റെ വിടവ് കണ്ണൂരിനും, മുസ്ലിം ലീഗ് പാർട്ടിക്കും എന്നും നികത്തപ്പെടാതെ കിടക്കും

മുന്നിൽ നടന്നു പോയ സാഹിബിനെ പോലെയുള്ളവർ വെട്ടിയ വഴിയിലൂടെയാണ് ഇന്നും പാർട്ടി തല ഉയർത്തി മുന്നോട്ട് നടക്കുന്നത്

സർവ്വശക്തൻ അദ്ദേഹത്തിൻ്റെ ആത്മാവിന് നാഥൻ നിത്യശാന്തി നൽകട്ടെ


ചെെ

Leave a Reply