ദമ്മാം മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് മൂന്നാം സീസണിനായുള്ള താരലേലം നടന്നു.

ദമ്മാം: നവംബർ രണ്ടാം വാരം നടക്കുന്ന ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മയുടെ മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മൂന്നാം സീസണിനായുള്ള കളിക്കാരുടെ താരലേലം ദമ്മാം ഓഷ്യന റെസ്റ്റാറന്റിൽ വെച്ച് നടന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മലപ്പുറം, അവഞ്ചേഴ്‌സ് പെരിന്തൽമണ്ണ, റോമാ കാസ്റ്റിൽ കൊണ്ടോട്ടി, വാസ്ക് വേങ്ങര, റോയൽ സ്ട്രൈക്കേഴ്സ് മലപ്പുറം,ഈഗർ ലിയോസ് വളാഞ്ചേരി, അറേബ്യൻ ഈഗിൾസ് മലപ്പുറം, റൈസിങ് ഡി- റെക്സ് വളാഞ്ചേരി എന്നീ പ്രമുഖ എട്ട് ടീമുകളുടെ ഓണർമാരായ മുഹമ്മദ്‌ ശിഹാബ് കെ പി, നജ്മുസമാൻ, ഇസ്മായിൽ പുള്ളാട്ട്, സാദത്ത് കെ.ടി, യൂസുഫ് അലി,സഹീർ മുണ്ടോടൻ, ആബിദ് ,യൂനുസ്,എന്നിവരുടെ നേതൃത്വത്തിൽ വിവിധ ടീം മാനേജ്മെൻ് അംഗങ്ങൾ ഐ പി എൽ മാതൃകയിൽ നടന്ന താരലേലത്തിൽ പങ്കെടുത്തു.

പ്രമുഖ കളിക്കാരായ ശിഹാബ് കെ പി, സൈനുൽ ആബിദ്, ജാഫർ സാദിഖ്‌, കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ ജെനു ജനാർദ്ധൻ, ഇർഷാദ് അബൂബക്കർ, ബിലാൽ, റാഷിദ്‌ മുഹമ്മദ്‌, ഷഫീഖ് അജ്മൽ എന്നീ പ്രമുഖ കളിക്കാരെ ഐക്കൺ താരങ്ങളായി നേരത്തെ തന്നെ ടീമുകൾ സ്വന്തമാക്കിയിരുന്നു!
കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി ജനറൽ സെക്രട്ടറിയും, ടൂർണമെന്റിൻ്റെ തന്നെ പ്രമുഖ സ്പോൺസറുമായ ഇന്ടെക്സ് അഡ്വടൈസ്മെൻ്റ് ഗ്രൂപ്പ് എം.ഡി -യുമായ ആലിക്കുട്ടി ഒളവട്ടൂർ ലേല ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തിൻ്റെ പരിമിതികളിലും ക്രിക്കറ്റിനൊപ്പം തന്നെ ജീവകാരുണ്യത്തെ സമന്വയിപ്പിച്ച് കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി തുടങ്ങിയ മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് മാതൃക പിന്തുടർന്ന് ഇതര ജില്ലകളും, കൂട്ടായ്മകളും അതേ വഴിയിൽ സഞ്ചരിക്കുന്നത് അഭിമാനകരമാണന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

തൃശൂർ നാട്ടുകൂട്ടം പ്രസിഡണ്ട് താജു അയ്യാരിൽ, കൊല്ലം ക്രിക്കറ്റ് കൂട്ടായ്മ കൺവീനർ സലിം കൊല്ലം, സാബിർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രസിഡണ്ട് നജ്മു സമാൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതം പറഞ്ഞു. യാസർ അറഫാത്ത് നിയന്ത്രിച്ച
ലേലത്തിൽ മുഹമ്മദ്‌ മുക്താറിനെ റൈസിങ് ഡി റെക്സ് വളാഞ്ചേരിയും, എ- പി സഹീറിനെ റോയൽ സ്ട്രൈക്കേഴ്സ് മലപ്പുറവും, ബോവാസ് തോമസിനെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് മലപ്പുറവും വലിയ തുകയിൽ സ്വന്തമാക്കി. നവംബർ രണ്ടാം വാരം അൽ ഖോബാർ സാബ്സ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ് ഈ സീസണിലെ മത്സരങ്ങൾ നടക്കുക! മലപ്പുറം ജില്ലയിലെ വിവിധ ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്നതിന് വേണ്ടി കൂടി എല്ലാ വർഷവും നടത്തി വരുന്ന ടൂർണ്ണമെൻ്റിൻ്റെ ഈ സീസണിനും കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിൻ്റെ അകമഴിഞ്ഞ പിന്തുണയും, പ്രോത്സാഹനവും ഉണ്ടാവണമെന്ന് മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ഭാരവാഹികളായ നജ്മുസമാൻ ഐക്കരപ്പടി, ശിഹാബ് കെ.പി, സഹീർ മജ്ദാൽ, യൂസുഫ് അലി, ഷെഫീഖ്, എന്നിവർ അഭ്യർത്ഥിച്ചു. സാബിത്ത് ചിറക്കൽ, സൈനുൽ ആബിദ്, അൻവർ സാദത്ത്, ഇസ്മായിൽ പുള്ളാട്ട്, യാസർ ചിറക്കൽ യൂനുസ്, സലീം മൊടവൻ, മുഹമ്മദ്‌ റാഷിദ്‌, ബോവാസ് തോമസ്, സുഹൈൽ, ഷംനാദ് ഷാനു, സാദിഖ്, നദീം, ജാഫർ, മൻസൂർ, റുബൈദ്, റംഷാദ്, സജീഷ് ടി വി എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.!

Leave a Reply