യുഎഇയില്‍ പുഞ്ചിരി തിരിച്ചുവരുന്നു, ചിലയിടങ്ങളില്‍ ഇനി ഫേസ് മാസ്ക് നിർബന്ധമല്ല

ദുബായ് : യുഎഇയിലെ ചില പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ഫേസ് മാസ്ക് ധരിക്കണമെന്നില്ല. ഫേസ് മാസ്ക് നിർബന്ധമാണെന്ന നിബന്ധനയാണ് നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ അതോറിറ്റി മാറ്റിയത്. പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടില്‍ നിന്നുളള ആളുകള്‍ അവരവരുടെ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കിലും മാസ്ക് നിർബന്ധമല്ല. ബീച്ചില്‍ പോകുന്നവർക്കും നീന്തല്‍ കുളങ്ങളിലേക്ക് പോകുന്നവർക്കും മാസ്ക് ആവശ്യമില്ല. സലൂണുകളും സൗന്ദര്യ കേന്ദ്രങ്ങളും മെഡിക്കൽ സെന്‍ററുകളും ഉള്‍പ്പടെ അടച്ചിട്ട സ്ഥലങ്ങളില്‍ വ്യക്തികള്‍ തനിച്ചായിരിക്കുമ്പോള്‍ മാസ്ക് നിർബന്ധമല്ല. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം മാസ്ക് ആണ് കോവിഡ് പ്രതിരോധത്തിനുളള ഫലപ്രദമായ മാർഗമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Leave a Reply