സൗഹൃദം കാക്കാൻ കൃസ്ത്യൻ സംഘം പാണക്കാട്ടുമെത്തി.

പാണക്കാട് : അട്ടപ്പാടി സെൻറ്തോമസ് മിഷൻ ഡയറക്ടർ ഫാദർ യൂഹാനോൻ റംബാൻ,വൈദിക സംഘം സെക്രട്ടറി ഫാദർ മാത്യൂസ് വട്ടിയാനിക്കൽ എന്നിവർ ഇന്ന് സയ്യിദ് സാദിഖലി ശിഹാബ്തങ്ങളുമായി പാണക്കാട്ടെ തങ്ങളുെടെ വസതിയിൽ കൂടികാഴ്ച നടത്തി.

കേരളത്തിന്റെ സൗഹൃദാന്തരീക്ഷം ഊട്ടി ഉറപ്പിക്കുന്നതിൽ ശക്തമായ കൂട്ടായ്മയുടെ ആവശ്യകതയും പുതിയ വിവാദം മുസ്ലിം സമുദായത്തിനുണ്ടാക്കിയിട്ടുള്ള പ്രയാസത്തിൽ അതിയായ ദുഃഖവും വിഷമവും ഉണ്ടെന്നും സംസാരത്തിനിടെ അവർ പങ്കുവെച്ചു.

സർവ്വമത സൗഹാർദത്തിന് വേണ്ടി വാക്കിലും പ്രവർത്തിയും സൂക്ഷ്മത പുലർത്താൻ എല്ലാ മത മേലദ്ധ്യക്ഷരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കൃസത്യൻ അതിഥികളോടൊപ്പം സാദിഖലി തങ്ങളും അഭിപ്രായപ്പെട്ടു.

Leave a Reply