കൂടുതല്‍ ജിസിസി രാജ്യങ്ങളിലേക്ക് പ്രവർത്തനം വിപുലീകരിക്കാന്‍ അബ്കോണ്‍ ഗ്രൂപ്പ്,മലബാർ തട്ടുകടയിലെ ടാഗോർ ഹാള്‍ നാമകരണം നടന്നു

അജ്മാന്‍ :പരസ്യ-പ്രിന്‍റിംഗ് പാക്കേജിംഗ് രംഗത്തെ പ്രമുഖ ഗ്രൂപ്പായ അബ്കോണ്‍ ഗ്രൂപ്പ് സൗദി അറേബ്യ ഉള്‍പ്പടെയുളള വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. നിലവില്‍ യുഎഇയിലും ഒമാനിലും ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. സൗദി,ഖത്തർ,ബഹ്റൈന്‍,കുവൈത്ത് എന്നിവിടങ്ങളിലേക്കുകൂടി ഗ്രൂപ്പിന്‍റെ സംരംഭങ്ങള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അജ്മാനില്‍ നടത്തിയ വാ‍‍ർത്താസമ്മേളത്തില്‍ അബ്കോണ്‍ ഗ്രൂപ്പ് പ്രതിനിധികള്‍ അറിയിച്ചു. 10 ദശലക്ഷം ദിർഹത്തിന്‍റെ വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. 2023 ല്‍ പൂർത്തിയാകുന്ന തരത്തിലാണ് ഇതെല്ലാം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അബ്കോണ്‍ ഗ്രൂപ്പ് ചെയർമാന്‍ വടക്കയില്‍ മുഹമ്മദും മാനേജിംഗ് ഡയറക്ടർ അബ്ദുള്‍ ജലീല്‍ എം എയും അറിയിച്ചു.
യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷം ഇരുവരും മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടും യുഎഇ ഭരണാധികാരികളോട് കൃതജ്ഞത അറിയിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.

അജ്മാനിലെ മലബാർ തട്ടുകടയിലെ 100 പേര്‍ക്ക് ഇരിക്കാവുന്ന പാർട്ടി ഹാളിന് ടാഗോർ ഹാള്‍ എന്ന പേര് നല്‍കി. ടാഗോർ ഹാള്‍ ലോഗോപ്രകാശന ചടങ്ങും നടന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം അബ്ബാസ് ടാഗോർ ഹാള്‍ നാമകരണം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ എം.സി.എ നാസര്‍, ഭാസ്‌കര്‍ രാജ്, ജലീല്‍ പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.


അബ്ജാ‍ർ അഡ്വ‍ർടൈസിംഗ്, കണ്‍സപ്റ്റ് അഡ്വ‍ർടൈസിംഗ്,ജർമന്‍ പ്രിന്‍റിംഗ് പ്രസ്, അബ്ജാർ സൈന്‍ ബോർഡ് കമ്പനി, അല്‍ഫാ പാക്, ജർമന്‍ പേപ്പർ ട്രേഡിംഗ്, ലൂപ് ഡിസൈന്‍ ആന്‍റ് ടെക്നോളജി, ജർമന്‍ പേപ്പർ ബാഗ്,മലബാർ തട്ടുകട റസ്റ്ററന്‍റ് തുടങ്ങിയവ അബ്കോണ്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
ഡിസൈന്‍ രംഗത്തെ പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മുന്‍നിർത്തിയാണ് അബ്കോണ്‍ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കൃത്യതയും വേഗതയും ഉളള പ്രിന്‍റിംഗ് ടെക്നോളജിയും അബ്കോണിന് സ്വന്തമാണ്. കഴിഞ്ഞ 25 വ‍ർഷമായി മധ്യപൂർവ്വ ദേശത്തെ കഫറ്റീരിയ റസ്റ്ററന്‍റ് പരസ്യ രംഗത്തെ സംരംഭകരുടെ വിജയത്തിനുപിന്നില്‍ നടത്തിയ സജീവമായി പ്രവ‍ർത്തനങ്ങളിലൂടെയാണ് അബ്കോണ്‍ ഗ്രൂപ്പ് ജനകീയമായത്.

Leave a Reply