സുഹൃത്ത് പറ്റിച്ചുവെന്ന് സൈതലവി, വീട്ടുകാരെല്ലാം വലിയ വിഷമത്തില്‍, എല്ലാവർക്കും നാണക്കേടായില്ലേയെന്നും സൈതലവി

ദുബായ് : തിരുവോണം ബമ്പർ തനിക്കാണെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് എല്ലാവരോടും പ്രതികരിച്ചതെന്ന് സൈതലവി. താന്‍ പണം നല്‍കി എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പറായ 12 കോടി രൂപ അടിച്ചതെന്ന് സുഹൃത്ത് അഹമ്മദ് പറഞ്ഞിരുന്നു.വീട്ടിലേക്ക് ടിക്കറ്റ് എത്തിക്കുമെന്നും മറ്റ് നടപടിക്രമങ്ങള്‍ക്ക് വീട്ടുകാരുമായി പോകാമെന്നും പറഞ്ഞിരുന്നുവെന്നും പറ്റിച്ചതാണെന്ന് മനസിലായില്ലെന്നും സൈതലവി പറഞ്ഞു. തിരുവോണം ബമ്പ‍ർ മരട് സ്വദേശി ജയപാലനാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മനസിലായതെന്നും അദ്ദേഹം പ്രതികരിച്ചു. 11 ന് ഗൂഗിള്‍ പെ വഴി പണം അയച്ചതിന്‍റെ തെളിവുകളും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കി. വീട്ടുകാർക്ക് എല്ലാവർക്കും വലിയ സങ്കടമായി. നാണക്കേടായില്ലേയെന്നും സൈതലവി പറഞ്ഞു.

Leave a Reply