12 കോടി രൂപയുടെ തിരുവോണം ബമ്പർ പ്രവാസിക്ക്, സൈതലവി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരന്‍

ദുബായ് : ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യം കടാക്ഷിച്ചത് കടലിനിക്കരെയുളള പ്രവാസിയെ. ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായ സൈതലവിക്കാണ് ഓണം ബമ്പർ നറുക്കെടുപ്പിന്‍റെ 12 കോടി രൂപ സമ്മാനമായി ലഭിച്ചത്.നാട്ടിലുളള സുഹൃത്ത് വഴിയാണ് സൈതലവി ടിക്കറ്റെടുത്തത്. പല തവണ ടിക്കറ്റെടുത്തിട്ടുണ്ട്. എന്നാല്‍ തിരുവോണം ബമ്പറടിച്ചത് തനിക്കാണെന്ന് മനസിലായപ്പോള്‍ വല്ലാതെയന്നും സൈതലവി പറയുന്നു. വയനാട് പനമരം സ്വദേശിയാണ് സൈതലവി. TE 645465 നമ്പറിനാണ് ഇത്തവണ കേരളാ ഭാഗ്യക്കുറിയടിച്ചത്. ഇന്നലെയാണ് നറുക്കെടുപ്പ് നടന്നത്.ഇതോടെ ഈ ടിക്കറ്റെടുത്ത ഭാഗ്യവാനാരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു കേരളം. ടിക്കറ്റ് അധികൃത‍ർക്ക് കൈമാറുന്നതടക്കമുളള നടപടി ക്രമങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് സൈതലവിയുടെ കുടുംബവും ടിക്കറ്റെടുത്ത സുഹൃത്തും.

Leave a Reply