സൗഹാർദ വഴികളെ വർഗ്ഗീയമായി കാണുന്ന എ വിജയരാഘവന്റെ പ്രസ്താവനെയെ തള്ളി കളയുക : പി.എം എ സലാം .

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് കലുഷിതമായ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിൽ പരസ്പര വിശ്വാസവും സൗഹർദ്ദവും വളർത്തുന്നതിനായി കോൺഗ്രസ് നേതാക്കൾ നടത്തിയ ശ്രമങ്ങളെ വർഗ്ഗീയമായി ചിത്രീകരിക്കുന്ന സി.പി.എം സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന മതേതരകേരളം തള്ളിക്കളയുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം പ്രസ്താവിച്ചു. ബിഷപ്പിന്റെ പ്രസ്താവനയിൽ ആകുലരായ സമുദായത്തെ ആശ്വസിപ്പിക്കുകയോ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്ക്കുകയോ ചെയ്യാതെ കുറ്റകരമായ നിസ്സംഗത പാലിച്ച കേരള സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ സംസ്ഥാന സിക്രട്ടരിയുടെ ലക്ഷ്യം വ്യക്തമാണ്. സർക്കാർ നിർവ്വാഹിക്കാതെ പോയ ഉത്തരവാദിത്തമാണ് പ്രതിപക്ഷം ഏറ്റെടുത്തത്.- അദ്ദേഹം പറഞ്ഞു.

സമുദായങ്ങൾ തമ്മിൽ സംശയവും വെറുപ്പും വളർത്തി രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള സിപിഎം നീക്കം കേരളത്തിൽ വിലപ്പോവില്ല. രാജ്യത്ത് ബി.ജെ.പി. ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്ന ഭിന്നിപ്പിച്ചു ഭരിക്കൽ നയത്തിന്റെ കേരളത്തിലെ പ്രയോക്താക്കളാകാനാണ് സിപിഎം മുൻ കാലങ്ങളിലും ശ്രമിച്ചിട്ടുള്ളത്. ഭരണത്തിലെ വീഴ്ചകളും കെടുകാര്യസ്ഥതയും മറച്ചുവെക്കാനും ഇതുവഴി സാധിക്കുമെന്ന ധാരണയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് കാലങ്ങളായി നിലനിൽക്കുന്ന സമാധാനവും സൗഹാർദ്ദവും പരിക്കേൽക്കാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള കോൺഗ്രസ്സിന്റെയും യു ഡി എഫിന്റെയും എല്ലാശ്രമങ്ങൾക്കും മുസ്ലിം ലീഗ് അകമഴിഞ്ഞ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply