മലപ്പുറത്തിന് സന്തോഷിക്കാം, അടുത്ത സന്തോഷ് ട്രോഫി ഫൈനൽ മഞ്ചേരിയിൽ.

മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വരുന്നത്.

മഞ്ചേരിയിലെ പയ്യമാട് സ്റ്റേഡിയം അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരത്തിന് വേദിയാകും എന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ഇതിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ധാരണ ആയതായാണ് വിവരം. സന്തോഷ് ട്രോഫി നവംബറിൽ നടത്താൻ ആണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത്.

ഫൈനൽ റൗണ്ട് മത്സരങ്ങൾ കേരളത്തിൽ നടത്താൻ ആണ് തീരുമാനമായിരിക്കുന്നത്.

Leave a Reply