സമാധാനസന്ദേശമുയർത്തി പർവ്വത ഉയരങ്ങള്‍ കീഴടക്കാന്‍ സഈദ് അല്‍മെമാരി, ആദരവൊരുക്കി ഹാദി എക്സ്ചേഞ്ച്

ഫുജൈറ :പർവ്വതാരോഹണത്തിലൂടെ ലോകത്തിന് പുതിയ സമാധാനസന്ദേശമെത്തിക്കുകയാണ് എമിറാത്തി സാഹസികനായ അല്‍ മെമാരി.സമാധാനത്തിന്‍റെയും സഹിഷ്ണുതയുടേയും ഉത്തമ മാതൃക സൃഷ്ടിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നും ദി പീക് ഫോർ പീസ് മിഷനിലൂടെ പർവ്വത ഉയരങ്ങള്‍ കീഴക്കുകയാണ് ഈ എമിറാത്തി സാഹസികന്‍. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശർഖിയുടെ പിന്തുണയോടെയാണ് സയീദ് അല്‍ മെമാരിയുടെ ഈ സംരംഭം.

സയ്യീദ് മെമാരിക്ക് ആദരവ് നല്‍കി ഹാദി എക്സ്ചേഞ്ച്

എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ഇമാറാത്തിയും രണ്ടു തവണ കെ2 പര്‍വത ശൃംഗം തൊട്ട ആദ്യ യുഎഇക്കാരനുമായ സയീദ്ദ് അല്‍ മെമാരിക്ക് ഹാദി എക്സ്ചേഞ്ച് ആദരവ് നല്‍കി.
‘ദി പീക് ഫോര്‍ പീസ് മിഷ’ന് ഹാദി എക്‌സ്‌ചേഞ്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നൻമ നിറഞ്ഞ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ലോകമറിയുന്ന സഈദ് അൽമെമാരിയെ പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണക്കാനാണ് ഹാദി എക്സ്ചേഞ്ച് ആഗ്രഹിക്കുന്നതെന്ന് ഹാദി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് പറഞ്ഞു. സമാധാനത്തിന്‍റെയും സ്‌ഥൈര്യത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് ഫുജൈറ അഡ്വഞ്ചേഴ്‌സ്, പീക്ക് ഫോര്‍ പീസ് മിഷന്‍ എന്നിവയുമായി കൈ കോര്‍ക്കാനും ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.സഈദ് അല്‍ മെമാരിയുടെ ഭാവിയിലെ എല്ലാ പര്‍വതാരോഹണ ദൗത്യങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേർന്നു. ഈ മഹത്തായ ഉദ്യമത്തിലൂടെ ലോകം കീഴടക്കാന്‍ സര്‍വശക്തന്‍ അദ്ദേഹത്തിന് ശക്തിയും അനുഗ്രഹവും നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെമാരി കീഴടക്കിയ ഉയരങ്ങള്‍

അസാധാരണമായ നേട്ടങ്ങള്‍ക്കിടയിലും അതി സാധാരണമായ ജീവിതം നയിക്കുന്നുവെന്നതാണ് അല്‍മെമാരിയെ വ്യത്യസ്തനാക്കുന്നത്.കാലാവസ്ഥയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അതിജീവിച്ച് 246 ആഗോള കൊടുമുടികളില്‍ 67 കൊടുമുടികള്‍ സഈദ് കീഴടക്കിയിട്ടുണ്ട്.എക്സ് പ്ലോറ‍ർ ഗ്രാന്‍ഡ് സ്ലാം എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ പട്ടികയിലെ 43 ആഗോള സാഹസിക‍ർക്കിടയില്‍ 37 മതാണ് അദ്ദേഹം.

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികള്‍ കയറുന്ന ആദ്യ ഇമാറാത്തി സാഹസികനാണ് സഈദ് അല്‍ മെമാരി.8,848 മീറ്റര്‍ ഉയരമുള്ള ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമായ എവറസ്റ്റില്‍ 2012ലാണ് സാഹസികനായ സഈദ് കയറിയത്.കൊടുമുടിയായ കെ2 കയറിയ ആദ്യ ഇമാറാത്തിയായ സഈദ്, 2018ലും 2021ലുമായാണ് വിജയം നേടിയത്. കാരകോറം മേഖലയിലെ ഹിമാലയ പര്‍വതത്തിനുള്ളില്‍ 8,611 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ കെ2 ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അക്കോണ്‍കാഗുവ പര്‍വത ശിഖരം 2015ലാണ് അല്‍മെമാരി കയറിയത്.വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള മൗണ്ട് മക്കിന്‍ലി (ഡെനാലി) 2013ലാണ് സഈദ് കയറിയത്.ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയില്‍ 2011ലാണ് സഈദ് അല്‍ മെമാരിക്ക് കയറാന്‍ സാധിച്ചത്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന മൗണ്ട് എല്‍ബ്രസ് കൊടുമുടിയില്‍ 2014ലാണ് സാഹസികനായ സഈദിന് കയറാന്‍ കഴിഞ്ഞത്.എല്‍സ്‌വര്‍ത്ത് പര്‍വത പരിധിയിലുള്ള മൗണ്ട് വിന്‍സണ്‍ മാസിഫ് 2013ലാണ് സഈദ് കയറുന്നത്. ഏഷ്യ, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ 4,884 മീറ്റര്‍ ഉയരത്തിലുള്ള മൗണ്ട് കാര്‍സ്റ്റന്‍സ് കൊടുമുടി 2014ലാണ് സാഹസികനായ സഈദ് കയറുന്നത്.

Leave a Reply