എക്സ്പോ വേദിയിലൂടെ സൈക്കിള്‍ സവാരി നടത്തി ഷെയ്ഖ് മുഹമ്മദ്

ദുബായ് :എക്സ്പോ 2020 വേദിയിലൂടെ സൈക്കിള്‍ സവാരി നടത്തി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഒക്ടോബ‍ർ ഒന്നിനാണ് എക്സ്പോയ്ക്ക് തുടക്കമാകുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു ദുബായ് ഭരണാധികാരിയുടെ സന്ദ‍ർശനം.

സൈക്കിളില്‍ അദ്ദേഹം എക്സ്പോയിലെ വിവിധ ഇടങ്ങള്‍ സന്ദ‍ർശിക്കുന്നതും ദുബായ് മീഡിയാ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. ലോകത്തിന് അത്ഭുതങ്ങള്‍ സമ്മാനിക്കുന്നതാകും ദുബായ് എക്സ്പോ 2020 യെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മാസം ആദ്യം അദ്ദേഹം എക്സ്പോ വേദിയിലെത്തി ഒരുക്കങ്ങള്‍ പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 30 നാണ് എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുക.

Leave a Reply