ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണി രാജിവച്ചു.

അഹമ്മദബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ്‌ രൂപാണി രാജിവച്ചു. അപ്രതീക്ഷിതമായാണ്‌ രൂപാണി രാജിക്കാര്യം അറിയിച്ചത്‌. ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. നിയമസഭ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിനിൽക്കെയാണ്‌ രാജി.

രാജിയുടെ കാരണം വ്യക്തമല്ല. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ്‌ ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്‌.

Leave a Reply