അന്താരാഷ്ട്ര വളർച്ചയും സുസ്ഥിരതയും ഉച്ചകോടിയില്‍ അഭിമാനമായി മലയാളി വനിത

ദുബായ് : ഈ മാസം ആദ്യവാരം നടന്ന അന്താരാഷ്ട്ര വളർച്ചയും സുസ്ഥിരതയും ഉച്ചകോടിയില്‍ ആദരവ് ഏറ്റുവാങ്ങി മലയാളി വനിത. യുഎയിലെ റാസല്‍ഖൈമ ഗവണ്‍മെന്‍റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ ചെയർമാനുമായ ഹിസ് എക്സലന്‍സി എഞ്ചി. ഷെയ്ഖ് സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിൽ നടന്ന ഉച്ചകോടിയിൽ ‍ ഗ്ലോബല്‍ ബിസിനസ് എക്സ്ലന്‍സ് പുരസ്കാരം സ്വന്തമാക്കിയത് മലയാളിയായ സിനിമോള്‍ നൗഷാദിന്‍റെ നേതൃത്വത്തിലുളള ഡിസയർ പ്രൊജക്ട് കണ്‍സള്‍ട്ടന്‍റാണ്..
വളർച്ചയും സുസ്ഥിര അവബോധവും ഉറപ്പുവരുത്ത്തി സുസ്ഥിരത സ്വീകരികരിച്ച വ്യക്തിഗത പുരസ്കാരങ്ങളിൽ “സാമൂഹിക സാഹചര്യങ്ങളിലെ ബിസിനസ് എക്സലന്‍സ് പുരസ്കാരവും ” സിനിമോൾ നൗഷാദ് നേടി.

വിശിഷ്ടാതിഥികളായി ഡോ. അബ്ദുല്ല അൽ സൈഹതി, സൗദി അറേബ്യയിലെ സൈഹതി ഗ്രൂപ്പിന്‍റെ ചെയർമാൻ, എച്ച്.ആർ.എച്ച് രാജകുമാരി ഡോ. മൊറാദീൻ ഒഗുൻലാന എന്നിവർ പങ്കെടുത്ത ഈ ഉച്ചകോടി പ്രഭാഷകർക്കും പാനലിസ്റ്റുകൾക്കും വ്യവസായ വിദഗ്ധർക്കും സഹകരിക്കാനും പഠിക്കാനും സുസ്ഥിരതയെക്കുറിച്ച് ചിന്തോദ്ദീപകമായ സംഭാഷണത്തിൽ ഏർപ്പെടാനും അവസരമൊരുക്കി.

സുസ്ഥിരത എന്നത് വ്യാപാരം, സാങ്കേതികവിദ്യ മുതൽ പരിസ്ഥിതി, സാമൂഹിക ശാസ്ത്രം വരെ മനുഷ്യലോകത്തിന്‍റെ വിവിധ വശങ്ങളിലേക്ക് ദീർഘവീക്ഷണം നൽകുന്ന ഒരു വിശാലമായ അച്ചടക്കമാണ്.ഈ ഉച്ചകോടിയില്‍ തങ്ങളുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് സിനിമോള്‍ പ്രതികരിച്ചു. മോഡുലാർ ബിൽഡിംഗിനെകുറിച്ചും മെഡിക്കൽ ടൂറിസം മേഖലകളിലെ നിർമാണത്തിന്‍റെ സുസ്ഥിര വികസനത്തെക്കുറിച്ചുമുളള ആശയങ്ങള്‍ ഷെയ്ഖ് സേലം ബിൻ സുൽത്താൻ അൽ ഖാസിമിയുമായി പങ്കുവയ്ക്കുവയ്ക്കുകയും ചെയ്തു.

നിരവധി ഫെല്ലോഷിപ്പുകളും കൺസ്ട്രക്ഷൻ നേതൃത്വ പുരസ്കാരങ്ങളും കരസ്ഥമാക്കിയ സിനിമോൾ യു കെ അടിസ്ഥാനമായ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് സർവേയർ (ആർ.ഐ.സി.അസ് )യൂ.എ.ഇ ദേശീയ ബോർഡ് അംഗവും, ഇന്‍റർനാഷണല്‍ കണ്‍സ്ട്രക്ഷന്‍ മെഷ‍ർമെന്‍റ് സ്റ്റാന്‍ഡേഡ്സ് (ഐ.സി.എം.എസ്).ന്‍റെ സ്റ്റാൻഡേർഡ് സെറ്റിംഗ് കമ്മിറ്റി മെമ്പറും ആണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടിറ്റി സർവെയെർസ് (ഐ.ഐ.ക്യൂ.എസ് ) 2021-2023 ലെ ചെയർപേഴ്സൺ ആയി സിനിമോൾ തിരഞ്ഞെടുക്കപ്പെട്ടതു കണ്‍സ്ട്രക്ഷന്‍ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് ഒരു ഉറച്ച ചുവടുവയ്പായി. ഈ മാസം 12 ന് ദുബായ് സർക്കാരിന്‍റെ കീഴില്‍ കണ്‍സ്ട്രക്ഷന്‍ മേഖല കേന്ദ്രീകരിച്ച് നടത്തുന്ന ബിഗ് 5 ഇവന്‍റിലെ മൂന്ന് പുരസ്കാര ക്യാറ്റഗറിയിലേക്ക് സിനിമോളും ഡിസയർ പ്രൊജക്റ്റ് കോൺസൾട്ടന്‍റും അവസാന റൗണ്ടില്‍ ഇടം നേടിയിട്ടുണ്ട്.

Leave a Reply