പ്യൂർ ഹെല്‍ത്ത് കോവിഡ് പരിശോധനാ കേന്ദ്രം റാസല്‍ഖൈമയില്‍

റാസല്‍ഖൈമ : റാസല്‍ഖൈമയിലെ ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുളള ആശുപത്രിയില്‍ പ്യൂ‍ർ ഹെല്‍ത്തിന്‍റെ കോവിഡ് പിസിആർ പരിശോധന ഉള്‍പ്പടെ വിപുലമായ ലാബ് സൗകര്യങ്ങള്‍ ആരംഭിച്ചു. റാസൽഖൈമയിലെയും സമീപ പ്രദേശങ്ങളിലെയും പൗരന്മാർക്കും താമസക്കാർക്കുമായി വിപുലമായ ആരോഗ്യപരിപക്ഷാസേവനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. പ്രതിദിനം 10,000 കോവിഡ് -19 ആർ‌ടി-പി‌സി‌ആർ ടെസ്റ്റുകൾ നടത്താന്‍ ശേഷിയുളളതാണ് ലാബ്. എമിറേറ്റിന്‍റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ കൂടുതൽ പിന്തുണയ്ക്കാൻ സംരംഭത്തിന് കഴിയുമെന്ന് ഇബ്രാഹിം ബിൻ ഹമദ് ഉബൈദുള്ള ആശുപത്രി ഡയറക്ടർ ഡോ. യൂസഫ് അലി തൈർ പറഞ്ഞു.രാജ്യത്തുടനീളമുള്ള ആരോഗ്യപരിരക്ഷാസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ പദ്ധതികള്‍ പരിഗണനയിലാണെന്ന് പ്യൂ‍ർ ഹെല്‍ത്തിന്‍റെ മൊഹാപ് ലാബ് മെഡിക്കല്‍ ഡയറക്ടർ കാർലോ കാബർ പറഞ്ഞു. ആശുപത്രിയിലെ രോഗികള്‍ക്ക് 12 മണിക്കൂറിനുളളിലും മറ്റുളളവർക്ക് 24 മണിക്കൂറിനുളളിലും കോവിഡ് പരിശോധനാഫലം ലഭ്യമാകും.

പ്യൂ‍ർ ഹെല്‍ത്തിന്‍റെ മൊഹാപ് ലാബ് മെഡിക്കല്‍ ഡയറക്ടർ കാർലോ കാബർ

Leave a Reply