ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് മാധ്യമ കൂട്ടായ്മയുടെ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നാളെ

ദുബായ് : ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ‘ഒളിമ്പിക്സ് – പാരാലിമ്പിക്സ് മെഡൽ ജേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് യുഎയിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ മാസം പത്താം തിയതി (വെള്ളി) ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നടത്തുന്നു. വൈകീട്ട് 3.30 മുതൽ ദുബായ് അൽ നഹ്ദ ഡി2 സ്പോ‍ർട്സ് അക്കാദമിയിലാണ് മത്സരം. ഡി2 സ്പോ‍ർട്സ് മാനേജിംഗ് പാർട്ണർ അബ്ദുള്‍ റസാഖ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡബിൾസ്, സിംഗിൾസ് വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂർ, കൊബാള്‍ട്ട് ഇക്കോടെക് എഞ്ചിനീയേഴ്സ് മാനേജിംഗ് ഡയറക്ടർ എം പി വിനോദ് , എഞ്ചിനീയറിംഗ് ഡയറക്ടർ കൃഷ്ണകുമാർ എന്നിവർ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. കൊബാള്‍ട്ട് ആന്‍റ് എക്കോടെക് എഞ്ചിനീയേഴ്സ് ആണ് ചാമ്പ്യന്‍ഷിപ്പിന്‍റെ മുഖ്യ സ്പോൺസർ.

Leave a Reply