പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം 70,000 ആക്കി ഉയർത്തി.

മക്ക: പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം 70,000 ആക്കി ഉയർത്തിയാതായി ഇരുഹറമുകളുടെയും പ്രസിഡന്റ് ശൈഖ് അബ്ദുറഹ്മാൻ സുദൈസി പ്രഖ്യാപിച്ചു. രണ്ടു ഡോസ് വാക്സിനെടുത്ത കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വരുന്നവർക്കു മാത്രമാണ് അനുമതി ഹജ്ജിന് ശേഷം ഇതുവരെ 3500 ഓളം ഉംറ വിസകളാണ് അനുവദിച്ചത്. അതേസമയം സൗദിയുടെ യാത്രവിലക്കുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇപ്പോൾ ഉംറ വിസ അനുവദിക്കുന്നില്ല.നിലവിൽ പ്രതിദിനം 60,000 തീർഥാടകർക്കാണ് ഉംറ നിർവഹിക്കുവാൻ ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകിവരുന്നത്. ഘട്ടംഘട്ടമായി പ്രതിദിന തീർഥാടകരുടെ എണ്ണം 1,20,000 ആക്കി ഉയർത്തുവാനാണ് മന്ത്രാലയത്തിന്റെ നീക്കം.

താമസത്തിനായി തെരഞ്ഞെടുക്കുന്ന ഹോട്ടലുകൾ വഴി തന്നെ ഉംറക്കും ഹറം പള്ളിയിൽ നമസ്‌കരിക്കുന്നതിനുമുള്ള പെർമിറ്റുകളും ലഭ്യമാണ്. ഒരു തവണ ഉംറ നിർവഹിച്ച് 15 ദിവസം പൂർത്തിയാക്കിയാൽ മാത്രമേ ആഭ്യന്തര തീർഥാടകർക്ക് അടുത്ത ഉംറക്കുള്ള അനുമതി ലഭിക്കൂ. വാക്സിനേഷൻ പൂർത്തീകരിച്ച 12 വയസിന് മുകളിലുള്ളവർക്കെല്ലാം ഉംറ പെർമിറ്റുകൾ അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.


സംസം ജലത്തിന്റെ ഉൽപാദന ശേഷി പ്രതിദിനം 300,000 കുപ്പികളായി വർദ്ധിപ്പിച്ചു, ഇത് ഉംറ തീർത്ഥാടകർക്കും ഹറമിൽ ആരാധനാ കർമങ്ങൾക്കെത്തുന്നവർക്കും വിതരണം ചെയ്യുമെന്നും,
ഹറം പണ്ഡിതന്മാർ നൽകുന്ന ഖുർആൻ സെഷനുകളും മതപരമായ പാഠങ്ങളും എല്ലാ മുൻകരുതലുകൾക്കും അനുസൃതമായി പുനരാരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.തീർഥാടകർക്കും സന്ദർശകർക്കും ഇംഗ്ലീഷ്, ടർക്കിഷ്, ഉർദു, പേർഷ്യൻ, ഫ്രഞ്ച്, റഷ്യൻ, മലായ്, ബംഗാളി, ചൈനീസ്, എന്നീ ഭാഷകളിൽ വിവർത്തന സേവനങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply