ഹൈസന്‍സിന്‍റെ ഷോറൂം ദേരയില്‍ തുറന്നു

ദുബായ് :ഹൈസന്‍സിന്‍റെ ആദ്യ ഷോറൂം ദുബായില്‍ തുറന്നു.ഹൈസന്‍സ് ഡീലർ പാർട്ണറായ മെഗ് ഗേറ്റ് ട്രേഡിംഗ് എല്‍എല്‍സിയാണ് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ദേരയിലെ പുതിയ ഷോറൂം തുറന്നത്. ഉപഭോക്തൃ മേഖലയില്‍ ഇഷ്ട ബ്രാന്‍ഡായി മാറാനുളള ഹൈസന്‍സിന്‍റെ യാത്രയില്‍ ഈ ഷോറൂം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഹൈസന്‍സ് മിഡില്‍ ഈസ്റ്റ് ആന്‍റ് നോർത്ത് ആഫ്രിക്ക മാനേജിംഗ് ഡയറക്ടർ ജേസണ്‍ ഔ പറഞ്ഞു. മികച്ച ഓഫറുകളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കമ്പനി നല്കുമെന്നും ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ 2021 ആദ്യ പകുതിയില്‍ മിഡില്‍ ഈസ്റ്റില്‍ 116 ശതമാനം വളർച്ചയാണ് ഹൈസന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply