അഡ്വ. ജോസ് എബ്രഹാമിന്റെ ‘സേഫ് എമിഗ്രേഷന്‍’ പുസ്തകം സലാം പാപ്പിനിശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും പ്രവാസി ലീഗല്‍ സെല്‍ ഗ്‌ളോബല്‍ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാമിന്റെ ‘സേഫ് എമിഗ്രേഷന്‍’ എന്ന പുസ്തകം യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ഷാര്‍ജയിലാണ് പ്രകാശന ചടങ്ങ് നടന്നത്.
ഒരു പ്രവാസി നിയമപരമായി എങ്ങനെ സ്വന്തം നാട്ടില്‍ നിന്ന് വിദേശത്തേക്ക് എത്താം, ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്റ്റിന്റെ നിയമ വശങ്ങള്‍ എന്തൊക്കെ, എങ്ങനെ സുരക്ഷിതമായി കുടിയേറാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡും എസ്എന്‍ഡിപി സേവനം യുഎഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ശ്രീധരന്‍ പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവെദി, അഡ്വ. ശങ്കര്‍ നാരായണന്‍, അഡ്വ. യാസര്‍ സഖാഫി, സാമൂഹിക പ്രവര്‍ത്തകരായ ജംഷീര്‍ വടഗിരിയില്‍, മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply