വിമാന ടിക്കറ്റ് ചാർജ് കൊള്ള അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം: ടി വി ഇബ്രാഹിം.

പ്രവാസികൾ അടക്കമുള്ള വിമാന യാത്രക്കാരിൽ നിന്നും വിമാന കമ്പനികൾ മൂന്ന് ഇരട്ടിയിലധികം ചാർജ് ഈടാക്കി ബുദ്ധിമുട്ടിക്കുന്നത് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് ടി ഇബ്രാഹിം എം എൽ എ മുഖ്യ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മഹാമാരി തീർത്ത വിഷമകരമായ അവസ്ഥയിൽ കുടുംബം പുലർത്താൻ പ്രവാസ ലോകത്തേക്ക് യാത്ര തിരിക്കുന്നവരെ മുതെലെടുത്ത് വിമാന കമ്പനികൾ പകൽ കൊള്ള നടത്തുകയാണ് . ചില വിദേശ വിമാനകമ്പനികൾ ജനങ്ങളുടെ വിഷമാവസ്ഥ പരിഗണിച്ച് ടിക്കറ്റ് ചാർജ് കുറക്കുകയുണ്ടായി . ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ബന്ധപ്പെട്ട് ടിക്കറ്റ് നിരക്ക് കുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു

Leave a Reply