കെ.ടി ജലീലിനെ പരിഹാസപൂർവ്വം തള്ളി മുഖ്യമന്ത്രി.

തിരുവനന്തപുരം ∙ സഹകരണ ബാങ്കിലെ ക്രമക്കേട് ഇഡി അന്വേഷണിക്കണമെന്ന കെ.ടി.ജലീലിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല എന്നും ഇഡി ചോദ്യംചെയ്ത ആൾ എന്ന നിലയിൽ അദ്ദേഹത്തിന് ഇഡി യിൽ കുറേക്കൂടി വിശ്വാസ്യത വന്നിട്ടുണ്ടാകുമെന്നും രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പരിഹസിച്ചു.

സഹകരണ സ്ഥാപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സംസ്ഥാനമാണ്. സാധാരണ ഗതിയിൽ ഇത്തരമൊരു ആവശ്യം ജലീൽ ഉന്നയിക്കേണ്ട കാര്യമല്ല. ഇവിടെ ആവശ്യമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും.

കെ.ടി.ജലീൽ ആരോപണം ഉന്നയിച്ച എആർ നഗർ സര്‍വീസ് സഹകരണ ബാങ്കിന്റെ കാര്യത്തിൽ നടപടി വൈകിയതു കോടതിയിൽ സ്റ്റേ ഉള്ളതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എആർ നഗർ ബാങ്കില്‍ കോടികളുടെ അഴിമതി നടക്കുന്നതായും ഇത് ഇഡി അന്വേഷിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply