നിപാ ലക്ഷണവും പ്രതിരോധവും മനസ്സിലാക്കാം.

2018ൽ പതിനെട്ട് പേരുടെ ജീവൻ അപഹരിച്ച് വലിയ ഭീീതി പരത്തിയ നിപാവൈറസിൻ്റെെ മൂന്നാം ഘട്ട വരവ് കോഴിക്കോട് ജില്ലലയിലെ ചാത്തമംഗലത്ത് മുഹമ്മദ് ഹാഷിം എന്ന 12 കാരൻ്റെ മരണത്തോോടെ സ്ഥിരീകരിച്ചിരിക്കയാണ്. ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ വൈറസ്. എന്നാൽ വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നും ഇത് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലുമാണ്. രോഗബാധയുള്ള വവ്വാലുകളുടെ കാഷ്ടം ചേർന്ന വെള്ളം കുടിക്കുക വവ്വാലകൾ കടിച്ച പഴങ്ങൾ കഴിക്കുക എന്നിവയിലൂടെയും ഈ വൈറസ് മനുഷ്യരിലേക്കെത്താം.
അതു കൊണ്ട് തന്നെ നിപ ബാധിച്ചവരെ തൊട്ട്‌ ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണമെന്നാണ് ആരോഗ്യ വിദ്ധക്തർ നിർദ്ദേശിക്കുന്നത്

രോഗലക്ഷണങ്ങൾ
പനി, തലവേദന, തലകറക്കം, ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദി,ക്ഷീണം, കാഴ്ച മങ്ങൽ എന്നിവ അപൂർവ്വമായി കാണിക്കാം
രോഗബാധയുണ്ടായാൽ അഞ്ചു മുതൽ 14 ദിവസം വരെയാകുംമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാവുന്നത്. തീവ്ര രോഗ ബാധയുള്ളവർക്ക് രോഗലക്ഷങ്ങൾ പ്രകടമായി ഒന്നു രണ്ടു ദിവസങ്ങൾക്കകം ബോധക്ഷയം വന്ന് കോമ അവസ്ഥയിലാവാനും സാധ്യതയുണ്ട്.

നിപാ പരിശോധന രീതി
തൊണ്ടയിൽ നിന്നും മുക്കിൽ നിന്നുമുള്ള സ്രവം, രക്തം മൂത്രം തലച്ചോറിലെ നീരായ സെറിബ്രോസ് പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി ആർ ഉപയോഗിച്ച് വൈറസിനെ വേർത്തിരിച്ചെടുക്കാൻ സാധിക്കും. തുടക്കസമയത്ത് എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കുന്നു

.പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

  • മാസ്ക് ഉപയോഗിക്കുക
  • സാമൂഹിക അകലം പാലിക്കുക.
  • കൈകൾ സോപ്പോ മറ്റോ ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുകയും ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൈകളിൽ പ്രയോഗിക്കുക.
  • രോഗിയിൽ നിന്നും അവരുപയോഗിച്ച സാധന സാമഗ്രികളിൽ നിന്നും കൃത്യമായും അകലം പാലിക്കുക.

നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു കോഴിക്കോട് മെഡിക്കൽേ ..

കണ്ടെയ്ൻമെന്റ് സോണായ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപ്പന രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം അനുവദിക്കും. മരുന്ന് ഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കോഴിക്കോട് ജില്ലയില്‍ നിപ കണ്‍ട്രോള്‍ റൂം നമ്പർ. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.

Leave a Reply