50,000 ആളുകളെ പങ്കെടുപ്പിച്ച് നീലഗിരി കോളേജിൻ്റെ ഹാപ്പിനസ് ക്യാമ്പയിൻ നാളെ മുതൽ

സുൽത്താൻ ബത്തേരി : നീലഗിരി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് സൈക്കോളജി ഡിപ്പാർട്ട്മെന്റ് വേൾഡ് ഹാപ്പിനസ്സ് ഫോറവും നീലഗിരി കോളേജ്‌ ഹാപ്പിനസ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന
21 ഡെയ്സ് ഹാപ്പിനസ്സ് ക്യാമ്പയിന് ഇന്ന് തുടക്കം.
സെപ്റ്റംബർ 1 മുതൽ 21 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് .
വിവിധ ജില്ലകളിൽ നിന്നായി ക്യാമ്പയിനറായി രജിസ്റ്റർ ചെയ്ത അഞ്ഞൂറ് പേരുടെ അഡ്മിൻ പാനൽ വഴിയാണ് അൻപതിനായിരം ആളുകളിലേക്ക് തുടർച്ചയായ ഇരുപത്തിയൊന്ന് ദിനങ്ങൾ ഹാപ്പിനസ്സ് ക്യാമ്പയിൻ സന്ദേശങ്ങൾ കൈമാറുന്നത്.
കോവിഡ് തീർത്ത പ്രതിസന്ധിയിൽ മാനസീക സമ്മർദ്ദം നേരിടുന്ന കച്ചവടക്കാർ , വിദ്യാർത്ഥികൾ, കുടുംബിനികൾ, മത- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ , ആരോഗ്യ പ്രവർത്തകർ , പ്രവാസികൾ , ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരിലും പോസറ്റീവ് ആറ്റിറ്റ്യൂഡ് സൃഷ്ടിച്ചെടുത്ത് ജീവിത വഴികൾ സന്തോഷകരമാക്കുക എന്നതാണ് ക്യാമ്പയിൻ പ്രധാനമായും ലക്ഷ്യമാക്കുന്നത്.
പ്രതിസന്ധികൾ നിറഞ്ഞ പുതിയ കാലത്ത് ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി സംവിധാനിച്ച ശ്രദ്ധേയമായ ക്യാമ്പയിൻ പൊതു സമൂഹത്തിന്റെ ചിന്തകളിലും കാഴ്ചപ്പാടുകളിലും ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന രൂപത്തിലാണ് സംഘടിപ്പിക്കുന്നത്.
ലൈഫ് കോച്ചും നീലഗിരി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് MD യുമായ
റാഷിദ് ഗസ്സാലി കൂളിവയലിന്റെ
നേതൃത്വത്തിൽ മന:ശാസ്ത്ര വിദഗ്ദ്ധരും പ്രമുഖ കൗൺസിലർമാരും ക്യാമ്പയിന് നേതൃത്വം നൽകും .

Leave a Reply