ചരിത്രത്തിലെ രക്തസാക്ഷികളോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്: സാദിഖലി ശിഹാബ് തങ്ങൾ.

കോഴിക്കോട്: ചരിത്ര വക്രീകരണത്തിൻ്റെ ഭാഗമായി തലമുറകളായി കൈമാറി പോന്നയഥാർത്ത സംഭവങ്ങളെ ചരിത്ര താളുകളിൽ നിന്നും ഇല്ലായ്മ ചെയ്യാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് സാദിഖലി തങ്ങൾ മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനു വേണ്ടി പോരാടിയവരാണ് എന്ന്. ഈ വസ്തുത എല്ലാവർക്കും അറിയുന്നതുമാണ്. എന്നാൽ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ പലവേലകളും ചെയ്യുന്നവർ അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ഇന്ത്യയുടെ പൂർവ്വ നേതാക്കളായ നെഹ്റു, ഗാന്ധിജി,ഇന്ധിരാഗാന്ധി, രാജീവ്ഗാന്ധി തുടങ്ങി പലരുടെയും ചരിത്രങ്ങൾ ഇവർ തേച്ചുമാച്ചുകളയാൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ആ നീക്കത്തിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.

വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനിൽക്കും. വരുംതലമുറയോട് ചെയ്യുന്ന അനീതിയാണ് ഇതെന്നും നിങ്ങളെത്ര ഇല്ലാതാക്കാൻ ശ്രമിച്ചാലും ജനമനസ്സുകളിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

ലോകാത്ഭുതങ്ങളായ താജ് മഹൽ പോലോത്തതും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിലൂടെ രാജ്യം മാത്രമല്ല ഇതൊന്നും ലോകം തന്നെ അംഗീകരിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളില്ല മനുഷ്യ മനസുകളിലാണ്  എന്നും ,മലബാർ കലാപത്തെ വളച്ചൊടിച്ച് പുതിയ ചരിത്രം മെനയാനുള്ള ബിജെപിയുടെ ശ്രമങ്ങൾ രാജ്യത്തെ ജനങ്ങൾ പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply