അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്; അപേക്ഷകൾ ക്ഷണിച്ചു.

മലപ്പുറം: അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തികളിൽ നിന്ന്, 2021-22 വർഷത്തെ അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

സാഹിത്യ സൃഷ്ടികൾ, വിവർത്തന സാഹിത്യങ്ങൾ, അക്കാദമിക സേവനങ്ങൾ തുടങ്ങി അറബി സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തിയായിരിക്കും അവാർഡ്.
2006 ൽ ആരംഭിച്ച് 15 വർഷം ഭാഷാ പ്രചാരത്തിനു സമഗ്ര സംഭാവന നൽകിയ അന്നഹ്ദ മാഗസിൻ എഡിറ്റോറിയൽ ബോർഡായിരിക്കും അവാർഡിനർഹരായവരെ തീരുമാനിക്കുക. വിശദമായ ബയോഡാറ്റ, അന്നഹ്ദ അറബിക് മാസിക
സബീലുൽ ഹിദായ ഇസ് ലാമിക് കോളേജ്, പറപ്പൂർ, കോട്ടക്കൽ – 676503, എന്ന വിലാസത്തിലോ, annahdaarabic@gmail.com, എന്ന വിലാസത്തിലോ സെപ്റ്റംബർ 5 ന് മുമ്പായി അയക്കുക.
9037729711

Leave a Reply