ടിഎൻ പ്രതാപനെ പോലെയുള്ള മനുഷ്യർ നമ്മെ ഇനിയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കട്ടെ…..


കെട്ടകാലമെന്ന് നമ്മൾ പലപ്പോഴും ഈ കാലത്തെ അടയാളപ്പെടുത്താറുണ്ട്.
പണത്തിനുവേണ്ടി, സ്വന്തം സുഖാഡംബരങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാതായിപ്പോയ ഒരു സമൂഹത്തെ മുന്നിൽ വെച്ചുകൊണ്ടാണ് നമ്മളെപ്പോഴും ഈ പല്ലവി അവർത്തിക്കാറുള്ളത് .
എന്നാൽ മനുഷ്യനന്മയുടെ വെളിച്ചം കെട്ടുപോയിട്ടില്ലെന്ന് ചില സംഭവങ്ങൾ നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.
അത്തരമൊരു നന്മയുടെ തണൽ മരമാണ്
ടിഎൻ പ്രതാപൻ
നാം നിരവധി തവണ ഈ നാമം അവർത്തിച്ചിട്ടുണ്ടാകും
പലപല നന്മകളുടെ ചേർന്നുനിൽപ്പുകളോട് ബന്ധപ്പെട്ടുകൊണ്ട്… തൃശൂർ ജില്ലയിൽ കഴിഞ്ഞ ദിവസം അന്തരിച്ച നാസർ ഫൈസി തിരുവത്രയുടെ കുടുംബത്തിൻ വലിയൊരു സഹായം നൽകിയ പ്രതാപൻ എം.പിക്ക് തൃശൂർ ജില്ല S K S S F ഒരു ആദരവ് സമ്മാനിക്കാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വളരെ സ്നേഹാദരവുകളോടെ അത് ചെയ്യരുത് എന്ന് പറഞ്ഞ് ടി.എൻ പ്രതാപൻ എം.പി വീണ്ടും നമ്മെ അമ്പരപ്പിക്കുന്ന സ്നേഹത്തിൻ്റെ ആൾരൂപമായി മാറുകയാണ്.

ദാരിദ്യവും കഷ്ടപ്പാടും സഹിച്ച് വളർന്ന് എനിക്ക് പിതാവ് നഷ്ടപ്പെട്ട കുടുംബത്തിൻ്റെ കണ്ണീരിന് കടൽവെള്ളത്തേക്കാൾ ഉപ്പു രുചിയുണ്ടെന്ന റിയാം, പോയ കാലം എനിക്കനുഭവിപ്പിച്ച അനാഥത്തിൻ്റെ പ്രയാസങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടുള്ള ഒരു സ്നേഹ സമ്മാനം മാത്രമാണിത്അതുകൊണ്ട് നിങ്ങളുടെയൊക്കെ പ്രാർഥന മാത്രം മതി എനിക്ക് എന്നായിരുന്നു ആദരവ് സ്വീകരിക്കാതെ വേദിയെ നോക്കി ടി.എൻ പ്രതാപൻ പറഞ്ഞത്.

ടി.എൻ പ്രതാപൻ്റെ സമർപ്പണത്തെക്കുറിച്ച് ബഷീർ ഫൈസി ദേശമംഗലത്തിൻ്റെ FB പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

(ഫേസ്‌ബുക്കിന്റെ പൂർണ്ണരൂപം )
മനുഷ്യന്മാർ ജീവിക്കുന്നു ഇപ്പോഴും..!!
1 ലക്ഷത്തി 68,000 രൂപ..!
പേര് പ്രതാപൻ.
പാർലമെന്റ് മെമ്പർ,
അതേ
എന്റെ ആത്മ സുഹൃത്തു ടി എൻ പ്രതാപൻ എം.പി…!!
അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളവും അലവൻസും മുഴുവനും അദ്ദേഹം നൽകുകയാണ്..!!
വിട പറഞ്ഞു പോയ
പ്രിയപ്പെട്ട നാസർ ഫൈസി തിരുവത്ര യുടെ പ്രിയപ്പെട്ട കുടുംബത്തിനായി സ്വരൂപിക്കുന്ന സഹായത്തിലേക്കു..!!
ആ സഹോദരൻ നൽകുന്നത് ആർക്കാണ്..!?
ഇസ്ലാമിക പ്രബോധനത്തിനായി ഓടി നടന്നു പ്രവർത്തിച്ച
ഒരാൾക്ക് വേണ്ടി..!!
തന്റെ ഒരുമാസത്തെ മുഴുവൻ പാർലമെന്റ് അനൂകൂല്യങ്ങളും നൽകുകയാണ്.
വിരുദ്ധഭിപ്രായങ്ങളുടെ പേരിൽ പരസ്പരം പോരടിക്കുന്ന മനുഷ്യർ ജീവിക്കുന്ന വർത്തമാന കാലത്ത്,
പലപ്പോഴും സമ്പന്നരായ ചില മുസ്ലികൾ പോലും കണ്ണു തുറക്കാതെ പോകുന്ന കാലത്ത്,
ഈ മനുഷ്യൻ കരുണയുടെ മാതൃക തീർക്കുകയാണ്..!!
അള്ളാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ

Leave a Reply