കാന്തപുരം വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള അനുരജ്ഞ ശ്രമങ്ങൾക്കെതിരെയും ഐ എൻ എല്ലിൽ പടയൊരുക്കം.

അധികാരവും സ്ഥാനമാനങ്ങളും പലരേയും മോഹഭംഗത്തിലാക്കിയതാണ് പാർട്ടിയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം ഐഎൻഎൽ ദേശീയ അദ്ധ്യക്ഷൻ പ്രൊ: മുഹമ്മദ് സുലൈമാൻ കോഴിക്കോട്ട് വെച്ച് വെക്തമാക്കിയിരുന്നു.എന്നാൽ അതിഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്ന് പാർട്ടിയിൽനിന്നും നടപടിക്ക് വിധേയനായ NK അസീസ് പാർട്ടി രണ്ടാക്കാനുള്ള ഓവർടൈം പണിയിലാണെന്ന് ഒരു വിഭാഗം ആരോപിക്കുകയും ചെയ്യുന്നു.

കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ പുത്രൻ ഡോ: അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ അനുരജ്ഞനചർച്ചകളുടെ പ്രാരംഭഘട്ടം തുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം INL ദേശീയ അദ്ധ്യക്ഷൻ പ്രൊഫ മുഹമ്മദ് സുലൈമാൻ സാഹിബുമായി കോഴിക്കോട്ട് വെച്ച് രണ്ടര മണിക്കൂറിൽ അധികമാണ് ചർച്ചകൾ നടത്തിയിരുന്നത്. തൊട്ടടുത്ത ദിവസം അദ്ദേഹം വിദേശത്തേക്ക് യാത്രയായതിനാൽ തുടർ ചർച്ചകൾ മടങ്ങിവന്ന ഉടനടി ആരംഭിക്കാനും തീരുമാനമായതായിരുന്നു.

ഇതേ സമയം കാന്തപുരം എപി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ച പരാജയപ്പെടുത്താൻ കോഴിക്കോട് കേന്ദ്രമായി ജമാഅത്ത് ലോബി നന്നായി കരുക്കൾ നീക്കുന്നുണ്ടെന്നും ഏത് വിധേനയും ചർച്ച പൊളിക്കാനും LDF ൽ നിന്ന് INL നെ പുറത്തെത്തിക്കാനുമായി ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് NK അബ്ദുൽഅസീസാണ് ഈ നീക്കം നടത്തുന്നതെന്നുമാണ് ഐ എൻ എല്ലിലെ ഒരു വിഭാഗം ഇപ്പോൾ പറയുന്നത്. ഇതിൻ്റെ ഭാഗമായി പറ്റുന്ന സ്ഥലങ്ങളിൽ കിട്ടുന്നവരെ എല്ലാം ചേർത്ത് കടലാസ് കമ്മിറ്റികൾ NK ഉണ്ടാക്കുന്നുണ്ടെന്നും. പ്രവർത്തകർക്കിടയിൽ പരമാവധി ചേരിതിരിവ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഇവർ ആരോപിക്കുന്നു..
പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന് കണ്ടെത്തിയ NK അസീസിനെയും, എറണാകുളത്ത് തെരുവിൽ അഴിഞ്ഞാടിയ വഹാബ് പക്ഷത്തെ മറ്റു ചിലരെയും പുറത്തു നിർത്താൻ തത്വത്തിൽ ധാരണയായിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ഖാസിം ഇരിക്കുർ വ്യക്തമാക്കിയതായ വാർത്തകളും പുറത്ത് വന്നിരുന്നു.

അനുരജ്ഞന നീക്കം അട്ടിമറിക്കാനാണ് NK അസീസ് എല്ലാം ചർച്ചകളും പാളിയെന്നവ്യാജവാർത്തയുമായി രംഗത്തു വരുന്നതെന്നും
ഡോ അസ്ഹരി തിരിച്ചുവന്നാൽ ചർച്ചകൾ സജീവമാകുമെന്നും ദേശീയ പ്രസിഡൻ്റ്മ പറഞ്ഞ ഐക്യവും അച്ചടക്കവും എല്ലാവരും കാത്തു സൂക്ഷിക്കണമെന്നും പ്രവർത്തകരും അനുഭാവികളും ജാഗ്രത പുലർത്തണമെന്നും കാസിം ഇരിക്കൂർ പക്ഷവും വ്യക്തമാക്കുന്നു.

Leave a Reply