കേരളത്തിൽ 20 കോടി നിക്ഷേപവുമായി ആർ ജി ഗ്രൂപ്പ് ലക്ഷ്യം വനിതാ ശാക്തീകരണം.

കോഴിക്കോട് : ഭക്ഷ്യ എണ്ണയുടെ ഉല്പാദാന രംഗത്ത് വിശ്വാസ നാമധേയമായ ആർ ജി ഗ്രൂപ്പ് കൂടുതൽ വികസന പദ്ദതികളുമായി എത്തുന്നു. ആദ്യ ഘട്ടം 20 കോടി നിക്ഷേപ പദ്ദതിയാണ് ആസൂതണം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പ്രൊജകട് റിപ്പോർട്ട് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന് ആർ ജി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ജി വിഷ്ണു കൈമാറി. മലപ്പുറം ഐക്കരപ്പടിയിൽ ഒരേക്കളോളം സ്ഥലത്ത് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ആർ ജി ഉൽപ്പന്ന ഫാക്ടറിയാണ് പദ്ദതി . സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും മന്ത്രി വാഗ്ദാനം ചെയ്തതായി ആർ ജി വിഷ്ണു പറഞ്ഞു. പദ്ദതിയിലൂടെ 500 ഓളം വനിതകൾക്ക് തൊഴിൽ നൽകും കോവിഡ് മഹാമാരി സാഹചര്യത്തിൽ അതിജീവനം കൂടിയാകും പദ്ദതി. പ്രാദേശിക വനിതാ ശാക്തീകരണം സാധ്യമാക്കുകയാണ് പുതിയ വികസന പദ്ദതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ ജി മാനേജ്മെന്റ് വ്യക്തമാക്കി.

Leave a Reply