ഡൽഹിയിൽ വീണ്ടും പുതിയ രാഷ്ട്രീയ സംഗമങ്ങൾ.

ന്യൂഡല്‍ഹി:ഡൽഹിയിൽ വീണ്ടും പ്രതിപക്ഷ ഐക്യസംഗമങ്ങൾ സജീവമാകുന്നു തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ക്ഷണപ്രകാരം ബിജെപി ഇതര പാര്‍ട്ടി നേതാക്കള്‍ ഇങ്ങോട്ടേക്കെത്തിയത് അദ്ദേഹത്തിന്റെ .ജന്മദിനത്തിന്റെ ഭാഗമായിട്ടായിരുന്നെങ്കിലും യോഗത്തിന് ഒറ്റ അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കേണ്ടതുണ്ടെന്നതായിരുന്നു ആ അജണ്ട. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ കൂട്ടായ്മയില്‍ ചില അപ്രതീക്ഷിത മുഖങ്ങളുമുണ്ടായിരുന്നുഎന്നതും ശ്രദ്ധേയമായി.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാന്‍ കല്യാണ്‍ ചാറ്റര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ഡിഎംകെ നേതാവ് തൃച്ചി ശിവ, ബി.ജെ.ഡി നേതാവ് പിനാകി മിശ്ര, ശിവ്‌സേനാ നേതാവ് സഞ്ജയ് റാവത്ത്, അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍, തെലുങ്കുദേശം പാര്‍ട്ടിയുടേയും വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പ്രതിനിധികളും കപില്‍ സിബലിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു.ഇതേസമയം വിരുന്നില്‍ പങ്കെടുക്കാതിരുന്ന ബിജെപി ഇതര പ്രധാന പാര്‍ട്ടി മായാവതിയുടെ ബിഎസ്പിയാണ്. മാത്രമാണ്.

ഒരുഗ്രൂപ്പിലും അംഗമല്ലാതിരുന്ന രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പി.ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ,പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന എ.എ.പി, ബിജെഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. ശിരോമണി അകാലിദള്‍ പാര്‍ട്ടി പ്രതിനിധികളും തിങ്കളാഴ്ചത്തെ പ്രതിപക്ഷ കൂട്ടായ്മയില്‍ പങ്കെടുത്തതു

കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ഭൂപീന്ദര്‍ സിങ് ഹൂഡ, ശശി തരൂര്‍, മനീഷ് തിവാരി, പൃഥിരാജ് സിങ് ചൗഹാന്‍, ആനന്ദ് ശര്‍മ തുടങ്ങിയ നേതാക്കളാണ് ഗ്രൂപ്പ്-23 യിലുള്ളത്. ഈ നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ അംഗങ്ങളിൽ പെട്ടവരാണ് ഇവരെല്ലാവരും കഴിഞ്ഞ ദിവസത്തെ അത്താഴ വിരുന്നിനെത്തി എന്നതും ഏറെശ്രദ്ധേയമായ കാര്യമാണ്

Leave a Reply