മലനിരകളില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി ഷാ‍ർജ പോലീസ്

ഷാ‍ർജ : ഖോ‍ർഫക്കാന്‍ മലനിരകളില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി ഷാ‍ർജ പോലീസ്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മലനിരകളില്‍ ഹൈക്കിംഗ് നടത്താനായി എത്തിയ ഏഷ്യന്‍ ദമ്പതികള്‍ പകുതി ദൂരം പിന്നിട്ടപ്പോള്‍ തന്നെ കടുത്ത ചൂടിനെ തുടർന്ന് ക്ഷീണിച്ച് അവശരായി. കിഴക്കന്‍ മേഖലയിലെ പോലീസ് വിഭാഗത്തിന് രാവിലെ 10.15 നാണ് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉടനെ തന്നെ പട്രോള്‍ സംഘം ആബുലന്‍സുമായി സംഭവസ്ഥലത്തേക്ക് തിരിച്ച് ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു. അടിയന്തര ചികിത്സയ്ക്കായി ഒരാളെ ഖോർഫക്കാന്‍ ആശുപത്രിയിലേക്ക് മാറ്റി. മലനിരകളിലേക്ക് തിരിക്കുമ്പോള്‍ ആവശ്യമായ ആരോഗ്യമുന്‍കരുതലുകള്‍ എടുക്കണമെന്ന് പോലീസ് സഞ്ചാരികളോട് അഭ്യർത്ഥിച്ചു.

Leave a Reply