വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് മീറ്റ് ജൂലൈ 24 ന്

ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു.
ജൂലൈ 24 ശനിയാഴ്ച യു.എ.ഇ. സമയം വൈകുന്നേരം 5 ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ വ്യവസായി പത്മശ്രീ.എം.എ.യൂസഫലി മുഖ്യ പ്രഭാഷണം നടത്തും . നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകൾ, ഇന്ത്യയിലെ നിക്ഷേപക സാധ്യതകൾ, പുതു സംരംഭകർക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങൾ ചര്‍ച്ച ചെയ്യും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മോഡറേറ്ററായിരിക്കും. ഗ്ലോബൽ നേതാക്കളായ ചെയർമാൻ ജോണി കുരുവിള , പ്രസിഡൻ്റ് ടി.പി.വിജയൻ , സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളിൽ , ട്രഷറർ ജയിംസ് കുടൽ , വി.പിഅഡ്മിൻ സി.യു.മത്തായി, വി.പി.ഓർഗനൈസർ ബേബി സോമതീരം, വൈസ് ചെയർമാൻ രാജീവ് നായർ ,ബിസിനസ്സ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ ,കോർപ്പറേറ്റ് നെറ്റ് വർക്ക്ഫോറം ചെയർമാൻ മോഹൻ നായർ , മുൻ ചെയർമാൻ ഡോ:എ.വി.അനൂപ്എന്നിവർ ബിസിനസ്സ് മീറ്റിൽ നേതൃത്വം നൽകുമെന്ന് മിഡിൽ ഈസ്റ്റ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് അറിയിച്ചു. നിലവിൽ കേരളത്തിൽ നിലനിൽ ക്കുന്ന ബിസിനസ്സ് സാഹചര്യങ്ങളായിരിക്കും മീറ്റിലെ പ്രധാന ചർച്ചാ വിഷയം ഒപ്പം വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം കേരളത്തിൽ സൃഷ്ട്ടിക്കുന്നതിന് വേൾഡ് മലയാളി കൗൺസിൽ ബിസ്സിനസ് ഫോറവും കോർപ്പറേറ്റ് നെറ്റ് വർക്ക് ഫോറവും സംയുക്തമായി നടത്തുന്ന ‘ഐകോണിക് ഇൻസൈറ്റ് ‘ എന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിക്കും. ആഗോളതലത്തിലെ പ്രമുഖ മലയാളി അസോസിയേഷനുകൾ ഇതിനകം തന്നെ ഈ പരിപാടിക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിക്കുകയുണ്ടായി. മിഡിൽ ഈസ്റ്റ് ചുമതലയുള്ള ഗ്ലോബൽ വൈസ് പ്രസിഡൻറ് ചാൾസ് പോൾ ,മിഡിൽ ഇസ്റ്റ് ചെയർമാൻ പി.കെ.വിജയൻ , വി.പി അഡ്മിൻ വിനേഷ് മോഹൻ ,ജനൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത് , ട്രഷറർ രാജീവ് , സെക്രട്ടറി സി.എ.ബിജു, ബിസിനസ്സ് ഫോറം വി.പി. കെ.പി.വിജയൻ , വി.പി.ഓർഗനൈസേഷൻ ജയൻ വടക്കേവീട്ടിൽ , അബ്ദുൽ അസീസ് മാട്ടുവയിൽ എന്നിവരാണ് മിഡിലീസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് മിഡിൽ ഈസ്റ്റ് മീഡിയ ചെയർമാൻ വി.എസ്.ബിജുകുമാർ അറിയിച്ചു.

Leave a Reply