ജിജികെ യുടെ സ്വപ്ന പദ്ധതിയിലേക്ക് ആംബുലൻസ് നൽകി ആർ.ബി.ഗ്രൂപ്പ് ചെയർമാൻ കെ.പി.ഫൈസൽ

അജ്‌മാൻ: പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ഗിവിങ് ഗ്രൂപ്പ് കേരള (ജിജികെ) യുടെ യുഎഇ ചാപ്റ്റർ ”സ്നേഹാദരം” സംഘടിപ്പിച്ചു. അജ്മാനിലെ മക്കാനി ഹോട്ടലിലായിരുന്നു പരിപാടി. യുസാമൂഹ്യ പ്രവർത്തകനും ജിജികെ യുടെ രക്ഷാധികാരിയുമായ സലാം പാപ്പിനിശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 14 ജില്ലകളിലേക്കും സൗജന്യ ആംബുലൻസ് സേവനം എന്ന ജിജികെ യുടെ സ്വപ്നപദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ഒരു ആംബുലൻസ് നൽകിയ ഖത്തർ വ്യവസായിയും ആർ ബി ഗ്രൂപ്പ് ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായ കെ.പി.ഫൈസലിനെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ ജിജികെ യുടെ ചെയർമാൻ അഡ്വ.ഷമീർ കുന്നമംഗലം, സാമൂഹ്യ പ്രവർത്തകരായ ജംഷീർ വടഗിരിയിൽ, മുന്ദിർ കൽപകഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply