‘മ്മടെ തൃശൂർ’കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ചിത്രരചനാ മത്സരം നടത്തുന്നു

ദുബായ് : തൃശ്ശൂർ പൂരവും വിസ്മയോത്സവവും നടത്തിയ ‘മ്മടെ തൃശ്ശൂർ ‘ യുഎഇ കൂട്ടായ്മ ലോകമെമ്പാടുമുള്ള കൊച്ചു കൂട്ടുകാർക്കായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വയസിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ഗ്രുപ്പുകളിലായിലായി നടക്കുന്ന ഈ ചിത്രരചനാ മത്സരം ജൂലൈ 24 ന് പൂർണ്ണമായും സൂമിലാണ് നടക്കുക. ഈ മത്സരത്തിൽ പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുമായി 500 ഓളം പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ മത്സരം തല്‍സമയം കാണാനുമാകും. വിവിധ ഗ്രൂപ്പുകളായി സമയക്രമം പാലിച്ചായിരിക്കും മത്സരം നടക്കുക. ഓരോ ഗ്രൂപ്പിനും ഒന്നര മണിക്കൂറാണ് നല്‍കിയിരിക്കുന്ന സമയപരിധി.മത്സരം യുഎഇയില്‍ നിന്നായിരിക്കും നിയന്ത്രിക്കുക. ചിത്ര രചനയ്ക്കായി രജിസ്ട്രർ ചെയ്ത കുട്ടികളോടും മാതാപിതാക്കളോടും മ്മടെ തൃശ്ശൂർ പ്രസിഡന്‍റ് രാജേഷ്‌ മേനോൻ നന്ദി പറഞ്ഞു.സെക്രട്ടറി ശശീന്ദ്രന്‍റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ആണ് മത്സരം നടത്താൻ ആയി ഒരുക്കിയിരിക്കുന്നത്‌.

കുട്ടികളുടെ മാനസീക ഉല്ലാസത്തിനായി നടത്തുന്ന ഈ മത്സരം പൂർണ്ണമായും കൊവിഡ്‌ പ്രൊട്ടൊക്കൾ അനുസരിച്ചാണു നടത്തുന്നതെന്നും വിജയികൾക്ക്‌ ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നല്‍കുമെന്ന് ട്രഷറർ സമീർ അറിയിച്ചു. അന്താരാഷ്ട്ര പ്രശസ്തരായ ചിത്രകാരന്മാർ ആണ് വിധി നിർണയം നടത്തുക. വിജയികളെ പ്രോത്സാഹിപ്പിക്കാനും ഇത്തരം പരിപാടികൾ തുടർന്നും ആസൂത്രണം ചെയ്യാനും ഉദ്ദേശിക്കുന്നതായി മ്മടെ തൃശൂർ കൂട്ടായ്മയുടെ വൈസ് പ്രസിഡന്‍റും മുഖ്യസംഘാടകരിൽ ഒരാളുമായ സന്ദീപ് പെഴേരിയും, ജയകൃഷ്ണനും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +971526722415 എന്ന നമ്പറിൽ ബന്ധപ്പെടാം

Leave a Reply