അന്താരാഷ്ട്ര യാത്രാക്കാർക്ക് കോവിഡ് പിസിആർ ടെസ്റ്റ് വേണം വ്യക്തതവരുത്തി എയർഇന്ത്യ

ദുബായ് : കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് അന്താരാഷ്ട്ര യാത്രാക്കാ‍ർക്ക് ആ‍ർ ടി പിസിആർ വേണമെന്ന് എയർ ഇന്ത്യ. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍,കേരളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വാക്സിനെടുത്തവരാണെങ്കില്‍ ആ‍ർ ടി പിസിആർ വേണ്ടെന്ന അറിയിപ്പ് ആഭ്യന്തരയാത്രാക്കാർക്ക് മാത്രമാണെന്നാണ് ട്വീറ്റില്‍ എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുളളത്. നേരത്തെ,. വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിട്ടായിരിക്കണം യാത്രയെന്നതടക്കം അറിയിപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും അന്താരാഷ്ട്രയാത്രകള്‍ക്ക് ഇത് ബാധകമാണോയെന്ന ഒരു യാത്രാക്കാരന്‍റെ ചോദ്യത്തിന് എയർ ഇന്ത്യ ഉത്തരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇത് ആശയകുഴപ്പമുണ്ടാക്കിയതോടെയാണ് എയർ ഇന്ത്യ ഇപ്പോള്‍ വ്യക്തത വരുത്തിയത്.

Leave a Reply