ചെന്നൈ സിൽക്സ് വിവിധ മേഖലയിലെ പ്രതിഭകളെ ആദരിക്കുന്നു.

ചെന്നൈ സിൽക്സിന്റെ മാതൃസ്ഥാപനമായ കസ്തുരിഭായ് ഖാദി വസ്ത്രാലയത്തിന് അറുപത് വയസ്സ് പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചു വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നു. കൈത്തറിയിലും,കോസ്ട്യുമു ഡിസൈനിങ്ങിലും പ്രതിഭ തെളിയിച്ചവർ , പരമ്പരാഗത , ജൈവ,കാർഷിക രംഗത്തെ പ്രതിഭകൾ, ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രതിഭകൾ എന്നിവരെയാണ് ക്യാഷ് അവാർഡുകൾ നൽകി ആദരിക്കുന്നത് . മയിൽ സ്വാമി അണ്ണാദുരൈ, ലെനിൻ, ബാവ ചെല്ലദുരൈ എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് അവാർഡിനർഹമായവരെ തിരഞ്ഞെടുക്കുക . യശ്ശ ശരീരനായ ശ്രീ കുഴന്താവേൽ മുതലിയാർ 1962 -ൽ ആരംഭിച്ച കസ്തുരിഭായ് ഖാദി വസ്ത്രാലയത്തിന് ,2022 -ൽ അറുപത് വയസ്സ് പൂർത്തിയാവുകയാണ് . ചെന്നൈ സിൽക്സിന് പുറമെ KKV അഗ്രോ പ്രോഡക്ട്സ്, ശ്രീ കുമരൻ തങ്ക മല്ലിഗൈ, SCM ടെക്സ്റ്റൈൽ ആൻഡ് സ്പിന്നിങ് , TEEMGE പ്രീകാസ്റ്റിംഗ് ബിൽഡേഴ്‌സ് എന്നിവയും കസ്തുരിഭായ് ഖാദി വസ്ത്രാലയത്തിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്. പത്രസമ്മേളനത്തിൽ, മാനേജിങ് ഡയറക്ടർ ടി.കെ ചന്ദിരൻ, എഡിറ്റർ ലെനിൻ എന്നിവർ പങ്കെടുത്തു.

Leave a Reply