ഇന്ത്യൻ ഫോട്ടോഗ്രാഫർ അഫ്ഗാനിൽ കൊല്ലപ്പെട്ടു.

അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. റോയ്‌റ്റേഴ്‌സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിൽ ആണ് സംഭവം നടന്നത്. കഴിഞ്ഞ ഏതാനും ദിവസമായി അഫ്ഘാൻ സംഘർഷം ഡാനിഷ് കവർ ചെയ്യുക ആയിരുന്നു.പുലിറ്റ്സർ അവാർഡ് ജേതാവാണ്.

ഡൽഹി കലാപ സമയത്തു ഡാനിഷ് എടുത്ത ചിത്രങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു ,കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീകരത ലോകത്തിനു മുന്നിൽ എത്തിച്ചതും ഡാനിഷിന്റെ കാമറ ലെന്സ് ആണ്.

Leave a Reply