എൻ്റെ വീട്ടിലും അയൽപക്കത്തും അടുക്കളത്തോട്ടം: ഹരിത വിപ്ലവം ഒരുക്കി ഒരു വിദ്യാലയം.

ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയോട് കൈകോർത്തുകൊണ്ടും പച്ചക്കറി കൃഷിയിൽ ഓരോ വീടും സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുന്നോട്ടുവച്ചു കൊണ്ടും മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണ് എൻ്റെ വീട്ടിലും അയൽപക്കത്തും അടുക്കളത്തോട്ടo ഈ കൊറോണ കാലത്ത് മാനസികമായും ശാരീരികമായും വീടുകളിൽ തളച്ചിടപ്പെട്ട നമ്മുടെ കുട്ടികളുടെ ക്രിയാത്മകത വീണ്ടെടുക്കുന്നതിന് ഈ പദ്ധതി തികച്ചും സഹായകരമാകുമെന്ന് നമുക്ക് നിസ്സംശയം പറയാം. 10

പഞ്ചായത്തുകളിലായിസ്കൂളുമായി ബന്ധപ്പെട്ട് 5000 വീടുകളിൽ ചുരുങ്ങിയത് ഒരു ലക്ഷം പച്ചക്കറി തൈകളെങ്കിലും വെച്ച് പിടിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നില്ക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2021 ജൂലൈ 12 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ബഹു : കേരള നിയമസഭാ സ്പീക്കർ ശ്രീ. എം. ബി. രാജേഷ് ഓൺലൈനിലൂടെ നിർവഹിച്ചു. സർക്കാരിൻ്റെ അഭിമാന പദ്ധതി വ്യാപകമാക്കുന്നതിന് കുട്ടികൾ നേതൃത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ. പി.പ്രസാദ് മുഖ്യാതിഥി ആയിരുന്നു. കുട്ടികളിലാണ് പ്രതീക്ഷ എന്നദ്ദേഹം പറഞ്ഞു. വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനും, വീടുകൾ പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനാവും എന്നദ്ദേഹം സൂചിപിച്ചു.

മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. ടി.കെ. എ. നായർ മുഖ്യസന്ദേശം നൽകി. ഗ്രാമങ്ങൾ സ്വയം പര്യാപ്തമാവേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു, അതിലേക്കുള്ള ചുവടുവെയ്പ്പാവണം ഈ പച്ചക്കറി ഭവനങ്ങൾ. സ്കൂളിന്റെ അക്കാദമിക് ഹെഡും വൈസ് പ്രസിഡണ്ടുമായ ശ്രീ. കേണൽ ജൂലിയസ് റോക്ക് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഇറാം ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഡോ: സിദ്ദീഖ് അഹമ്മദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ സി.ഇ. ഒ. ശ്രീ. മനോഹർ വർഗീസ് പദ്ധതി വിശദീകരണം നടത്തി.

കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ: കെ.വി. പീറ്റർ ക്യഷിയും ആരോഗ്യവുമായി ബന്ധപ്പെടുത്തി ക്ലാസെടുത്തു. മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഭക്ഷണം പച്ചക്കറിയാണ് എന്നദ്ദേഹം എടുത്തു പറഞ്ഞു. സിസ ഡയറക്ടർ ഡോ: സി.കെ പീതാംബരൻ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സജിത വിനോദ്, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. ഉണ്ണിക്കൃഷ്ണൻ, കൃഷി ഉപഡയറക്ടർ ശ്രീമതി ദീപ, കൊപ്പം കൃഷിഓഫീസർ ശ്രീമതി.അനൂജ, സസ്റ്റ ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ:അജിത് ശങ്കർ, ഇറാം ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ ശ്രീ. റസാക്ക്, ഓയിസ്ക, റോട്ടറി, ജെസിഐ പ്രതിനിധികളും ചടങ്ങിന് ആശംസകളർപ്പിച്ചു. സ്കൂളിനെ സഹായിക്കുന്ന കർഷകൻ ശ്രീ. രാജൻ കുട്ടികളുമായുള്ള ക്യഷിയിൽ തൻ്റെ അനുഭവങ്ങൾ പങ്ക് വെച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. ഉമ്മർ നന്ദി പറയുകയും സ്കൂൾ മാനേജർ. ശ്രീ. സി.കെ അബ്ദുൽ സമദ് ഉപസംഹാര പ്രസംഗം നടത്തി.

Leave a Reply