39 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച’ജൂൺ ‘മാസങ്ങളിൽ ഒന്ന്.

കേരളത്തിൽ ജൂണിലെ മഴ ഏറ്റവും കുറവ് 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് 2021. ജൂൺ 1 മുതൽ 30വരെ പെയ്തത് 408.4 മില്ലിമീറ്റർ. കേരളത്തിൽ ജൂണിൽ ശരാശരി ലഭിക്കേണ്ടത് 643 മില്ലിമീറ്റർ ആണ്. ഇതുവരെ 36% കുറവ്.

ഇതിനു മുൻപ് 1983 (322. 8 മില്ലിമീറ്റർ ) 2019 ( 358.5 mm) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂൺ മാസത്തിൽ ലഭിച്ചത്.

2013 ൽ ആയിരുന്നു ജൂണിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് അന്ന് 1042. 7 മില്ലിമീറ്റർ മഴ ആണ് ജൂൺ മാസത്തിൽ മാത്രം പെയ്തത്.

എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ( 55% കുറവ് ) പാലക്കാട്‌,( 50% കുറവ് ) ജില്ലകളിൽ ആണ് ഏറ്റവും കുറവ് .

ഇന്ത്യയിൽ ഇന്നലെ വരെ 182.9mm മഴ കിട്ടി 10% അധികം . കിട്ടേണ്ടത് 166.9 mm. കേന്ദ്ര ഭരണ പ്രദേശം ഉൾപ്പെടെ ഉളള 37 സംസഥാനങ്ങളിൽ 25 ലും സാധാരണ / സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു .കേരളം ഉൾപ്പെടെ ഉള്ള 11 സംസ്ഥാനങ്ങളിൽ മഴ കുറവാണ് ലഭിച്ചത്.

Leave a Reply