ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ചിലയിടങ്ങളിൽ തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇപ്പോൾ മാറ്റം വരുത്തുന്നില്ലെന്നും ചില പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.

രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
കോവിഡ് നിയന്ത്രണങ്ങള്‍ക്കു ടിപിആര്‍ അടിസ്ഥാനമാക്കി നിശ്ചയിച്ച സ്ലാബുകള്‍ പുനക്രമീകരിച്ചു. ടിപിആര്‍ ആറു ശതമാനം വരെ എ കാറ്റഗറിയായിരിക്കും. ആറു മുതല്‍ 12 വരെ ബി കാറ്റഗറി, 12 മുതല്‍ 18 വരെ സി കാറ്റഗറി എ്ന്നിങ്ങനെയായിരിക്കും പുതിയ സ്ലാബുകള്‍. നിലവിൽ A കാറ്റഗറിയിൽ 165 ഉം B കാറ്റഗറിയിൽ 473 ഉം C കാറ്റഗറിയിൽ 316 സ്ഥഥലങ്ങളുമുണ്ട് എന്നാൽ കടുത്ത നിയന്ത്രണമുള്ള ടി.പി ആർ 18 ന് മുകളിലുള്ള 80 സ്ഥലങ്ങളുമുണ്ട്‌.


എ കാറ്റഗറിയില്‍ സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബി കാറ്റഗറിയില്‍ മിനി ലോക്ക്ഡൗണിനു സമാനമായ വിധത്തിലും സിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക. നിലവില്‍ 24 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ഇത് 18 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് യോഗത്തിലെ തീരുമാനം.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു മണിക്കൂറിൻ താഴെ ബന്ധുക്കൾക്ക് കാണാനും ചെറിയ തോതിൽ മതാചാരപ്രകാരം സംസ്കാര ചടങ്ങുകൾ നടത്താനും അനുമതി നൽകാനാണ് സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെ വ്യക്തമാക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കഴിഞ്ഞ ഒരാഴ്ച പ്രതീക്ഷിച്ച മാറ്റം വന്നിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply