ഹജ്ജ് റജിസ്ട്രേഷൻ ഇന്ന് അവസാനിക്കുന്നു.ഒരുക്കങ്ങൾ വിലയിരുത്തി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ.അബ്ദുൽ ഫത്താഹ് മുശാത്തിന്.

മക്ക – ഹജിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് പുണ്യസ്ഥലങ്ങളിൽ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ.അബ്ദുൽ ഫത്താഹ് മുശാത്തിന്റെ സന്ദർശനംനടത്തി. തീർഥാടകരുടെ സേവനങ്ങൾക്കായുള്ള ഫോളോ-അപ്പ്, മോണിറ്ററിംഗ് കമ്മിറ്റികളുടെ പ്രധാന ആസ്ഥാനവും ഈ വർഷത്തെ ഹജ് കാലത്ത് തീർഥാടകർ കഴിയുന്ന മിനായിലെയും അറഫയിലെയും മുസ്ദലിഫയിലെയും തമ്പുകളും കേന്ദ്രങ്ങളും മന്ത്രി സന്ദർശിച്ചു.

തീർഥാടകരെ സ്വീകരിക്കുന്നതിന് നടത്തുന്ന ഒരുക്കങ്ങളുടെയും സജ്ജീകരണങ്ങളുടെയും പുരോഗതിയും, ഹാജിമാരുടെയും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ സഹായകമായ ആരോഗ്യ മാനദണ്ഡങ്ങൾ തമ്പുകളിലും മറ്റും എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി നേരിട്ട് വിലയിരുത്തി.
സുരക്ഷിതമായ ഗതാഗത സൗകര്യം, തീർഥാടകർക്കുള്ള ഭക്ഷണ വിതരണം, തീർഥാടകർ കടന്നുപോകുന്ന സ്ഥലങ്ങളിലെ ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെയും സജ്ജീകരണങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികൃതരും മന്ത്രിക്കു മുന്നിൽ വിശദീകരിച്ചു.
ഹജ്, ഉംറ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഡോ.അബ്ദുൽ ഫത്താഹ് മുശാത്തിനെ അനുഗമിച്ചു. മെന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത് മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് പണം കൈമാറിയത്. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്.എം ഗണേഷുമായുള്ള ബന്ധം നിഷേദിക്കുന്നപക്ഷം കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജിന് പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. സൗദിക്കകത്തെ സ്വദേശികളും വിദേശികളുമടക്കം അറുപതിനായിരം പേർക്കാണ് അവസരം. ഇതിനകം അഞ്ച് ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ആരോഗ്യ പ്രോട്ടോകോൾ പാലിച്ചാകും ഹാജിമാരെ തെരഞ്ഞെടുക്കുക.ഹജ്ജിന് റജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം പിന്നിട്ടു. അപേക്ഷകരിൽ 41 ശതമാനം പേരും സ്ത്രീകളാണ്. ഇന്ന് രാത്രി പത്ത് വരെയാണ് റജിസ്റ്റർ ചെയ്യാൻ അവസരം. കോവിഡ് വാക്സിൻ രണ്ടു ഡോസെടുത്ത 50നും 60നും ഇടയിലുള്ളവർക്കാണ് മുൻഗണന. ഇതിന് ശേഷമാകും ഒരു ഡോസ് മാത്രം സ്വീകരിച്ചവരെ പരിഗണിക്കുക. തെരഞ്ഞെടുത്തവരെ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സന്ദേശം ഫോണിൽ ലഭിക്കും. സന്ദേശം ലഭിച്ച് ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ അനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുക്കണം. പണം അടക്കുന്നതോടെ ഹജ്ജിൽ പങ്കെടുക്കാനുള്ള അവസാനഘട്ട അനുമതി ലഭിക്കും. പതിനാലായിരം റിയാൽ മുതലാണ് ഹജ്ജ് പാക്കേജ് തുടങ്ങുന്നത്. മിനായിലെ ടവറിലും ടെന്റിലുമാണ് താമസ സൗകര്യം. ഈ മാസം 13നാണ് ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിലാണ് അറുപതിനായിരം പേർക്ക് മാത്രമാണ് ഇത്തവണ അവസരം.

Leave a Reply