വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് വൻ ഓഫറുമായി ഇന്‍ഡിഗോ.

മുംബൈ: ലോക രാജ്യങ്ങൾ മഹാമാരിയിൽനിന്നും മുക്തമായി നാഷണൽ ഇന്റർനാഷണൽ യാത്രകളെല്ലാം പുനരാരംഭിക്കുന്ന സമയം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുമായി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ. പത്തുശതമാനം ഡിസ്‌ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു വിമാന കമ്പനി ഇത്തരത്തില്‍ ഒരു ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നത്.

കോവിഡ് വാകസിന്റെ രണ്ടു ഡോസ് എടുത്തവർക്കമാത്രമാണോ ഈ ഇളവുകൾ എന്നസംശയവും തീർത്തുകൊണ്ട് ആദ്യ ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനമാണ് ഡിസ്‌ക്കൗണ്ടായി അനുവദിക്കുക. 18 വയസിന് മുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലായിരിക്കണമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പ്രത്യേകം എടുത്തു പറയുന്നുമുണ്ട് .

ഡിസ്‌ക്കൗണ്ട് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ ആരോഗ്യസേതു മൊബൈല്‍ ആപ്പിലെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കാണിച്ചാലും മതിയെന്ന് പ്രസ്താവനയില്‍ പറയുന്നു.നിലച്ചുപോയ യാത്രകൾ സജീവമാകാൻ ഈ ഓഫറുകൾ ഉപകരിക്കുമെങ്കിലും പരിമിതമായ യാത്രക്കാര്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക.

Leave a Reply