കണ്ണൂർ: കേരളത്തിലെ ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കികൊണ്ട് കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോൺ സംഭാഷണം പുറത്ത്. സികെ ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെയാണെന്ന് പറയുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പണം ഏർപ്പാട് ചെയ്തിരിക്കുന്നത് ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറി എം ഗണേഷാണെന്നാണ് സുരേന്ദ്രൻ്റെ സംഭാഷണത്തിലുള്ളത്. ആർഎസ്എസ് പ്രതിനിധിയായ ബിജെപി ഓർഗനെസിംഗ് സെക്രട്ടറിയാണ് എം ഗണേഷ്. ജെആർപിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്ന് സുരേന്ദ്രൻ പറയുന്നതായി കേൾക്കാം.
ഇത് നിങ്ങളുടെ പാർട്ടി പ്രവർത്തനങ്ങൾക്കുള്ളതാണെന്നാണ് സുരേന്ദ്രൻ പറയുന്നത് നേരത്തെ പുറത്തുവന്ന ഓഡിയോയിൽ പറഞ്ഞ പത്തുലക്ഷത്തിന് പുറമെയാണ് ഈ 25ലക്ഷമെന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത് മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് പണം കൈമാറിയത്. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്.എം ഗണേഷുമായുള്ള ബന്ധം നിഷേദിക്കുന്നപക്ഷം കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി.