ലക്ഷദ്വീപ് ഭരണകൂടത്തിൻ തിരിച്ചടി; വിവാദ ഉത്തരവുകൾക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ.

ലക്ഷദീപ് അഡ്മിനിസ്ട്രേഷൻ്റെ രണ്ട് വിവാദ ഉത്തരവുകൾക്കാണ് കേരള ഹൈക്കോടതി സ്റ്റേഓർഡർ പുറപ്പെടുവിച്ചത്.സ്ക്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫ് എടുത്തു കളഞ്ഞതും, ഡയറിഫാമുകൾ അടച്ചു പൂട്ടിയതുമായിരുന്നു വിവാദ ഉത്തരവുകൾ.

ദ്വീപ് സ്വദേശിയായ അജ്മൽ അഹ്മദിൻ്റെ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.

Leave a Reply