ഹാർവാർഡ് സ‍ർവ്വകലാശാലയുടെ ‘ഡീലിംഗ് വിത്ത് കോവിഡ് 19’ പുരസ്കാരം ദുബായ് ആ‍ർടിഎക്ക്

ദുബായ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ഹാർവാർഡ് സ‍ർവ്വകലാശാലയുടെ ബിസിനസ് കൗണ്‍സില്‍ ഡയമണ്ട് ശ്രേണിയിലെ ഡീലിംഗ് വിത്ത് കോവിഡ് പുരസ്കാരം 201 ദുബായ് ആ‍ർടിഎ സ്വന്തമാക്കി. കോവിഡ് വ്യാപനം തടയാന്‍ ദുബായ് സർക്കാരുമായി സഹകരിച്ച് ആ‍ർടിഎ നടത്തിയ അക്ഷീണ പ്രവർത്തനങ്ങള്‍ക്കാണ് പുരസ്കാരം. വ്യാപാരവാണിജ്യവിനോദമേഖലകള്‍ പതിയെ ഉണർവിലേക്ക് എത്തുന്ന വേളയില്‍ ലോകത്തില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ച ദുബായുടെ പ്രവർത്തനങ്ങള്‍ക്കുളള അംഗീകാരം കൂടിയായി പുരസ്കാരനേട്ടം. മികച്ച ഗുണനിലവാരത്തിലുളള ആഗോള പരിശ്രമങ്ങളെ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യുകയാണ്
ഹാർവാർഡ് യൂണിവേഴ്സിറ്റി ബിസിനസ് കൗൺസിൽ പുരസ്കാരങ്ങളുടെ ലക്ഷ്യം. മഹാമാരിക്കിടയിലും ആ‍ർടി എ ഉപഭോക്താക്കളുടെ സംരക്ഷണത്തിനും സൗകര്യത്തിനുമായി എടുത്ത നടപടികള്‍ ജൂറി വിലയിരുത്തി.

ആ‍ർടിഎ സ്ട്രാറ്റെജി ആന്‍റ് കോപ്പറേറ്റ് ഗവേണന്‍സ് സെക്ടർ സിഇഒ നാസിർ ബു ഷെഹാബ്


കോവിഡിന്‍റെ തുടക്കസമയത്ത്, 2020 മാർച്ചില്‍ തന്നെ ആ‍ർടിഎ ഒരു ടീം രൂപീകരിച്ചു. പ്രാദേശിക ഫെഡറല്‍ സർക്കാരുകളുടെ നിർദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഉയർന്ന നിലവാരത്തില്‍ സേവനം നല്‍കാന്‍ ആ‍ർടിഎയ്ക്ക് സാധിച്ചു. തല്‍സമയ വിവരങ്ങളും അനുബന്ധപ്രവർത്തനങ്ങളും നടത്താന്‍ ടീം രൂപീകരണം സഹായകരമായെന്നും ആ‍ർടിഎ സ്ട്രാറ്റെജി ആന്‍റ് കോപ്പറേറ്റ് ഗവേണന്‍സ് സെക്ടർ സിഇഒ നാസിർ ബു ഷെഹാബ് പറഞ്ഞു. പുരസ്കാര ലബ്ധിയില്‍ സന്തോഷമുണ്ടെന്നും തുടർന്നും ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും മുന്‍നിർത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply