ലോകമലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് സംഘടിപ്പിക്കുന്ന  അന്താരാഷ്ട്ര മലയാള പ്രസംഗ മത്സരം ഇന്നും നാളെയുമായി നടക്കും

ദുബായ് : യുഎഇ  ടോസ്റ്റ്മാസ്റ്റേഴ്സ് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്  അന്താരാഷ്ട്ര  മലയാള പ്രസംഗ മത്സരത്തിൽ ഇന്ത്യ , യുഎസ്എ , സൗദി അറേബ്യ , യുഎഇ , ബഹ്‌റൈൻ , കുവൈറ്റ്, ഖത്തർ,ഒമാൻ  എന്നീ   രാജ്യങ്ങളിൽ നിന്നുള്ള വിജയികൾ മാറ്റുരക്കുന്നു.  ഓൺലൈൻ സൂം  വേദിയിൽ നടക്കുന്ന     അന്താരാഷ്ട്ര  പ്രസംഗം ,പ്രസംഗ അവലോകന മത്സരം,നർമ്മ പ്രസംഗ മത്സരം, തത്സമയ വിഷയ പ്രസംഗം  എന്നീ  ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ രാജ്യത്തു നിന്നും വിജയികളായ ടോസ്റ്റ്മാസ്റ്റേഴ്സ് പങ്കെടുക്കും . ജൂൺ 18 നു  വൈകുന്നേരം 5.45 നു ആരംഭിക്കുന്ന ആഘോഷങ്ങളിൽ   മലയാളത്തിന്‍റെ പ്രിയ കവി പ്രൊഫ . വി . മധുസൂദനൻ നായർ മുഖ്യാതിഥിയായിരിക്കും. ഇതോടനുബന്ധിച്ച് നർമ്മ പ്രസംഗ മത്സരം , തത്സമയ വിഷയ പ്രസംഗ മത്സരം എന്നിവയും നടക്കും .

ജൂൺ 19 നു നടക്കുന്ന  മത്സരങ്ങളിൽ പ്രശസ്ത  നോവലിസ്റ്റ് പ്രൊഫ  ജോർജ് ഓണക്കൂറാണ് മുഖ്യാതിഥി. തുടർന്ന്  അന്താരാഷ്ട പ്രസംഗ മത്സരം , അവലോകന മത്സരം എന്നിവയും അരങ്ങേറും 

ലോകമലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് മത്സരങ്ങൾക്കു പങ്കെടുക്കുവാനുള്ള യുഎഇ  പ്രതിനിധികളെ കണ്ടെത്തുവാൻ, യുഎഇ   മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ജൂൺ 11 ന് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ തേജസ്സ്, സ്കോളേഴ്‌സ്, സിനെർജി, ഗോഡ്സ് ഓൺ കൺട്രി, ദുബായ് തമിഴ് മലയാളം, ലീഡ്‌സ് എന്നീ ക്ലബ്ബുകളിലെ മത്സരാർത്ഥി കൾ മാറ്റുരച്ചിരുന്നു. അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികളാണ് ലോകമലയാളം മത്സരത്തിൽ പങ്കെടുക്കുന്നത്.

ഈ പരിപാടികളെക്കുറിച്ച് കൂടുതൽ +971 55 840 4027 (ഷനിൽ പള്ളിയിൽ ) നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply