ദേശത്തിന്ന് മാതൃകയായി ദേശമംഗലം വിഖായ.

ദേശമംഗലം : കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു വീടിൻ്റെ മേൽക്കൂര തകർത്ത് താഴെപ്പുരയിലേക്ക് വീണ് പതിച്ചു
ദേശമംഗലം പല്ലൂർ വാളേരി രാധാകൃഷ്ണൻ നായരുടെ വീടാണ് തെങ്ങ് വീണ് തകർന്നത് സ്ഥലത്ത് ഓടിയെത്തിയ പത്തോളം വരുന്ന വിഖായ പ്രവർത്തകർ ദേശമംഗലം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സലാം മാഷുടെ സാന്നിധ്യത്തിൽ തെങ്ങ് മുറിച്ച് മാറ്റി വീടിന്റെ നാശഷ്ഠങ്ങൾ സംഭവിച്ച ഭാഗങ്ങളെല്ലാം വൃത്തിയാക്കി മഴ നനയാത്ത വിധം പുരക്ക് മുകളിലൂടെ ടാർ പായ കെട്ടി വീട് സുരക്ഷിതമാക്കി നൽകിയത്

നിരന്തരമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പ്രദേശത്ത് വിഖായ പ്രവർത്തകർ ഓടിയെത്തൽ പതിവാണ് കോവിഡ് ബാധിച്ച്   മരണമടയുന്നവരുടെ അന്ത്യകർമ്മങ്ങൾക്ക്  തിരുവില്ല്യാമല ഐവർ മഠത്തിൽ വെച്ച് ഉൾപെടേ സ്ഥിരമായി വിഖായ തന്നെയാണ് നേതൃത്വം നൽകി വരുന്നത് 

ജാതിമത വിഭാഗീയതകൾക്കതീത മായി എന്നും പ്രവർത്തന മേഖലയിൽ സന്നദ്ധരായി പ്രവർത്തിക്കുന്ന ഈ SKSSF വിഖായ ടീം കഴിഞ്ഞ പ്രളയകാലത്തും പ്രദേശത്തെ ഓരോ മുക്കിലും ഓടിയെത്തി സമൂഹത്തിന് സംരക്ഷണം നൽകാൻ അധികൃതർക്കൊപ്പം മുൻപന്തിയിലുണ്ടായിരുന്നു
ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തോടുള്ള ഉത്തരവാധിത്വത്തിനപ്പുറം ദൈവത്തിനുള്ള സമർപ്പണമാണെന് വളണ്ടിയർ ടീം അംഗങ്ങൾ പറഞ്ഞു

സലാംദേശമംഗലം
ഇസ്മയിൽ കെ ഇ ഹുസൈൻ കെ എം
ഷുഹൈബ് കെ എം എന്നിവർ നേതൃത്യം നൽകി
ജാഫർ
ഹക്കീം
ഇർഷാദ് തങ്ങൾ
ഫാസിൽ
നൗഫൽ
എന്നിവർ പങ്കെടുത്തു

Leave a Reply