ആരാധനാലയങ്ങൾ തുറക്കാൻ വ്യാപക പ്രതിഷേധം.

കോഴിക്കോട്: ആരാധനാലയങ്ങൾ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം നടന്നു. അടച്ചിട്ട പള്ളികൾക്കും വീടുകൾക്കും മുമ്പിലാണ് പ്ലെക്കാഡും പിടിച്ച് നിൽപ്പു സമരം നടന്നത് ബാറുകളും മാളുകളുമെല്ലാം പ്രവർത്തിക്കാമെങ്കിൽ പൂർണ്ണ ശുദ്ധിയോടെയും ശ്രദ്ധയോടെയും നടന്നു വരുന്ന ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ മടികാണക്കുന്നതെന്താണെന്നും വ്യക്തമാക്കണമെന്നും ജംജയ്യത്തുൽ മുഅല്ലിമീൻ ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply