ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ സമസ്തയുടെ പ്രതിഷേധം.

മലപ്പുറം: ലോക്ഡൗണ്‍ ഇളവുകളുടെ കൂട്ടത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. വെള്ളിയാഴ്ചകളില്‍ എല്ലാറ്റിനും പ്രത്യേക ഇളവ് നല്‍കുമ്പോഴും ആരാധനാലയങ്ങള്‍ക്ക് ബാധമാകാതിരിക്കുന്നത് നീതീകരിക്കാനാവില്ല. വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. രോഗ വ്യാപന തോത്, പള്ളികളുടെ വിസ്തൃതി എന്നിവ പരിഗണിച്ച് നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅയും സംഘടിത നമസ്‌കാരങ്ങളും നടത്താന്‍ അനുമതി നല്‍കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, വി.എ.സി കുട്ടി ഹാജി പാലക്കാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പങ്കെടുത്തു.

Leave a Reply