കൊവിഡ് 19: ആരാധനാലയങ്ങൾ തുറക്കില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനം പുനഃപരിശോധിക്കണം- എസ്.വൈ.എസ്.

മലപ്പുറം: കോവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് ലോക് ഡൗൺ ലഘൂകരിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ പലതിനും ഇളവുകൾ നൽകിയിട്ടും ആരാധനാലയങ്ങൾ തുറക്കില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.. പ്രാദേശിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ടെസ്റ്റ് പോസിറ്റീവിറ്റിയുടെ തോത് അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പോലെ ആരാധനാലയങ്ങൾ തുറക്കാനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണ്. ബാറുകൾ അടക്കം ഇളവ് നൽകി തുറക്കുമ്പോഴും ആരാധനാലയങ്ങൾക്ക് മാത്രം ഇളവ് ഇല്ലാതിരിക്കുന്നത് വിശ്വാസി സമൂഹത്തോട് കാണിക്കുന്ന അനീതിയാണ്. ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് എണ്ണം നിജപ്പെടുത്താവുന്നതാണ്. അതത് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നിർദേശങ്ങൾ പാലിച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനാനുമതി നൽകിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

Leave a Reply