ഐഷാസുൽത്താനക്കെതിരെ എന്തിന് വാളോങ്ങണം: സാദിഖലി തങ്ങൾ.

തൻറെ നാടിനെ ശത്രുതയോടെ കീഴ്പെടുത്തിക്കൊണ്ടിരിക്കുന്ന അഡ്മിനിസ്ട്രറോട് ഒരു ദ്വീപുകാരിക്കു തോന്നുന്ന വെറുപ്പ് ഐഷാ സുൽത്താനയുടെ വാക്കുകളിൽ വന്നതിലൊരു തെറ്റുമില്ല. അധികാരിക്കെതിരെ മിണ്ടരുതെന്നു കൽപ്പിക്കാൻ ഈ കാലവും നാടും ഹിറ്റ്ലരുടെ ജർമ്മനിയല്ല. ദ്വീപുകാരെ വേട്ടയാടാനാണ് ഭാവമെങ്കിൽ പ്രഫുൽ, സുനാമിയെ പോലും വഴിതിരിച്ചു വിട്ട തലമുറകൾ കാത്തുവച്ച പ്രാർത്ഥനാ പർവ്വങ്ങൾ അവർക്കു കാവലായി അവിടെയുണ്ട് എന്ന് ദ്വീപുകാർ ഉള്ളു തേങ്ങിക്കൊണ്ട് പറയുന്നുണ്ട്.

സാദിഖലിതങ്ങൾ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഐഷസുൽത്താനയോടും ദ്വീപ് ജനതയോടുമുള്ള ഐക്യദാർഡ്യവും ശത്രുവിഭാഗത്തിനുള്ള മുന്നറിയിപ്പും നൽകി കുറിപ്പിട്ടത്.

Leave a Reply