ആരാധനാലയങ്ങൾ തുറക്കാൻ ഇനിയും താമസമെന്ത്? എസ്‌.വൈ.എസ്

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ ഈ ലോക്ഡൌൺ കാലത്തും സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ സാമൂഹിക ജീവിതത്തെ ക്രമപ്പെടുത്താനായിട്ടുണ്ട്. പരമാവധി നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ജീവിക്കുക എന്നതിലപ്പുറം പൂർണ്ണമായി അടച്ചുപൂട്ടുക എന്നത് പുതിയകാലത്ത് ഒട്ടും സാധ്യമല്ല. ഈതിരിച്ചറിവിൽ സാമൂഹിക മണ്ഡലത്തിൽ നിയന്ത്രണ വിധേയമായി ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് സർക്കാർ. എന്നാൽ ഈ ഇളവുകളിൽ ആരാധനാലയങ്ങൾ മാത്രം എന്താണ് ഉൾപ്പെടാത്തത് എന്ന ചോദ്യം ഉയർത്തി മുന്നോട്ട് വന്നിരിക്കുകയാണ് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ഈസ്റ്റ് ജില്ലാ കമ്മിറ്റികൾ

ആരാധനാലയങ്ങൾ തുറന്നു കൂടുതൽ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ഈസ്റ്റ് ജില്ലാ കമ്മിറ്റികൾ സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ മാത്രം അടഞ്ഞുകിടക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാകുന്നതല്ല .

വിവിധ മേഖലകളിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിക്കാനും പ്രത്യേക സമയവും ദിവസവും നിശ്ചയിച്ചു തുറന്നു പ്രവർത്തിക്കാനും അനുമതി നൽകുന്ന സർക്കാർ ആരാധനാലയങ്ങളെ കുറിച്ച് മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ട്. വിശ്വാസികൾക്കുവേണ്ടി സഭയിൽ സംസാരിക്കുന്നവരെ പരിഹസിക്കാനും ഒറ്റപ്പെടുത്താനും അംഗങ്ങളെ ബോധപൂർവ്വം സർക്കാർ തയ്യാറാക്കി നിർത്തുകയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. നിയമങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശിക്കാനുള്ള അനുമതി ഉടൻ ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു

വെസ്റ്റ് ജില്ലയിൽ പ്രസിഡണ്ട് സി എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങൾ, ട്രഷറർ കാടാമ്പുഴ മൂസ ഹാജി, പി വി മുഹമ്മദ് മൗലവി, കെ എൻ സി തങ്ങൾ, അബ്ദുൽ ഖാദിർ ഖാസിമി, കെ എം കുട്ടി, അഷ്റഫ് മുസ്‌ലിയാർ, അബ്ദുറഹീം ചുഴലി, ഖാസിം ഫൈസി പോത്തനൂർ, എൻ കുഞ്ഞിപ്പോക്കർ, വികെ ഹാറൂൺ റഷീദ്, മുഹമ്മദലി ദാരിമി കരേക്കാട്, മുസ്തഫ ദാരിമി, റാഫി പെരുമുക്ക്, കെ വി ബീരാൻ മാസ്റ്റർ, കെ കെ മുഹമ്മദ് ഷാഫി നൂഹ് കരിങ്കപ്പാറ തുടങ്ങിയവർ പങ്കെടുത്തു.
ഈസ്റ്റ് ജില്ലാ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി എം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്മാനി കാളികാവ്, എം സുൽഫിക്കർ അരീക്കോട്, ലത്തീഫ് ഫൈസി മേൽമുറി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply